അബ്ദു റഹ്മാന് ഇബ്’നു അബ്ദുല്ലാഹ് സഹീം:-ഖസീമില്‍ ജനിച്ച ഇദ്ദേഹം റിയാദിലെ ഇമാം യൂനിവേഴ്സിറ്റിയില്‍ നിന്നും ബിരുദമെടുത്തു. റിയാദിലെ ഇസ്ലാമിക മന്ത്രാലയത്തില്‍ ജോലി ചെയ്യുന്നു.
നജ്ദിലെ പ്രസിദ്ധമായ ഖഹ്ത്താന്‍ ഗോത്രത്തില്‍ ഹിജ്’റ ആയിരത്തി മുന്നൂറ്റി പന്ത്രണ്ടിലാണ് ശൈഖ് അബ്ദു റഹ്മാന് ഇബ്’നു മുഹമ്മദ് ഖാസിം ജനിച്ചത്. ചെറുപ്രായത്തില്‍ തന്നെ ഖുര്‍ആന്‍ മനപാഠമാക്കിയ അദ്ദേഹം ബുദ്ധികൂര്‍മ്മതയാല്‍ അനുഗ്രഹീതനായിരുന്നു.അക്കാലത്ത് പണ്ഡിതന്മാരുടെ പറുദീസയായിരുന്ന റിയാദിലെത്തിയ അദ്ദേഹം നിരവധി പണ്ഡിതന്മാരില് നിന്നായി വിജ്ഞാനം കരസ്ഥമാക്കി.
ഡോ;അബ്ദു റഹ്മാന് ഇബ്’നു സ്വാലിഹ് അത്വ്’റം ലോ കോളേജിലെ കര്‍മ്മശാസ്ത്ര വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസ്സറാണ്. ലോ കോളേജ് സമിതിയിലെ അംഗം, റിയാദിലെ ലോ കോളേജിലെ കര്‍മ്മശാസ്ത്ര വിഭാഗം മേധാവി,നിയമ മന്ത്രാലയത്തില്‍ അംഗം,തുടങ്ങിയ നിരവധി മഹനീയ സ്ഥാനങ്ങള്‍ വഹിക്കുന്നു.
അബ്ദു റഹ്മാന് ഇബ്’നു സ്വാലിഹ് മഹമൂദ് ഖസീമില്‍ ജനിച്ചു.പ്രാഥമിക പഠനത്തിനു ശേഷം റിയാദിലെ ഷരീഅ കോളേജ്,ഇമാം യൂനിവേഴ്സിറ്റി,ഉസ്വൂലുദ്ദീന്‍ കോളേജ് എന്നിവിടങ്ങളില്‍ നിന്നായി പഠനം പൂര്‍ത്തിയാക്കി.
അബ്ദു റഹ്മാന് ഹസന് ജബങ്ക മൈദാനി;- ഡമസ്കസില്‍ ജനിച്ചു.ഡമസ്കസിലെ പ്രസിദ്ധരായ നിരവധി പണ്ഡിതന്മാരില് നിന്നും വിദ്യ അഭ്യസിച്ചു.അഷര്‍ യൂനിവേഴ്സിറ്റിയില്‍ നിന്നും ബിരുദമെടുത്തു.സിറിയന്‍ മന്ത്രാലയത്തില്‍ ജോലിചെയ്തു. ശേഷം റിയാദിലെ ഇമാം യൂനിവേഴ്സിറ്റി, ഉമ്മുല്‍ ഖുറ യൂനിവേഴ്സിറ്റി എന്നിവിടങ്ങളില്‍ ജോലി ചെയ്തു.