സച്ചരിതരായ സലഫുകള്‍ ഉള്‍ക്കൊള്ളുകയും കൈമാറുകയും ചെയ്ത വിശ്വാസ സംഹിതയെ സംക്ഷിപ്തമായി വിശദീകരിക്കുന്ന കൊച്ചു കൃതിയാണ് ഇത്. ഇസ്ലാമിന്റെ അടിസ്ഥാന വിശ്വാസങ്ങളായി നബിതിരുമേനിയില്‍ നിന്ന് നേരിട്ട് മനസ്സിലാക്കി ആചരിച്ചു വന്ന അവരുടെ അഖീദയാണ് വിശ്വാസീ ലോകം പിന്തുടരേണ്ടത് എന്ന് ഇത് വായിച്ചു കഴിയുമ്പോള്‍ ബോധ്യപ്പെടുന്നതാണ്.
ഖലീലുല്ലാഹി ഇബ്റാഹീം നബി(അ) മാനവ കുലത്തിന് മാതൃകയാണെന്ന് വിശുദ്ധ ഖുര്ആീന്‍ പ്രഖ്യാപിക്കുന്നു. മഹാനായ പ്രവാചകന് ഏതേതെല്ലാം രീതിയിലാണ് വിശ്വാസികള്‍ക്ക്. മാതൃകയായി ഭവിക്കുന്നത് എന്ന് ഖുര്ആ.നിക വചനങ്ങളിലൂടെ വിശദീകരിക്കുകയാണ് ഈ ലേഖനത്തില്‍. ഖലീലുല്ലാഹിയുടെ ത്യാഗനിര്ഭകരമായ ജീവിതത്തിലേക്ക് ഒരെത്തിനോട്ടം.
പ്രവാചക തിരുമേനി സ്വല്ലല്ലാഹു അലൈഹി വസല്ലം ജിബ്രീലില്‍ നിന്നും കേട്ടു പഠിച്ച ഏഴ് ഖുര്‍ആനിക പാരായണത്തിന്റെ നിയമങ്ങള്‍ വ്യക്തമാക്കുന്നു. ‘അല്‍ ഖിറാഅത്തു സ്സബ്അ’, ‘അല്‍അഹ്റുഫു സ്സബ്അ’ തുടങ്ങിയ സാങ്കേതിക സംജ്ഞകളെ ലളിതമായി വിശദീകരിക്കുന്നു.
അല്ലാഹുവിനെ കഴിഞ്ഞാല്‍ പിന്നെ നാം ഏറെ സ്നേഹിക്കുന്നത് പ്രവാചക ശ്രേഷ്ഠനേയാണ്. നമ്മുടെ വിശ്വാസത്തിന്റെ കണിശമായ ഭാഗമാണത്. നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയെ സ്നേഹിക്കുക എന്നാല്‍ തിരുമേനിയുടെ സുന്നത്തുകള്‍ ജീവിതത്തില്‍ പാലിക്കുക എന്നാണര്‍ത്ഥം. പ്രവാചകന്റെ സുന്നത്തുകള്‍ ജനകീയമാക്കാന്‍ സഹായകമായ നിരവധി മാര്‍ഗ്ഗങ്ങളെ സംബന്ധിച്ച വിശകലനമാണ് ഈ കൃതി. പ്രവാചക സ്നേഹികളായ നാം വിശ്വാസികള്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ട ഒന്നാണ് ഈ കൃതി.
സമയം കാതലാണ്. പാഴാക്കിക്കളയാനോ അവഗണിച്ചു തള്ളാനോ പാടില്ലാത്ത വിധം അമൂല്യമാണത്. സമയത്തിന്റെ കാര്യത്തില്‍ ഏറെ ശ്രദ്ധ കാണിക്കേണ്ട വിശ്വാസിക്ക് ജീവിതം ധന്യമാക്കാനുതകുന്ന സന്ദേശങ്ങളാണ് ഈ ലഘുകൃതിയില്‍ നിറഞ്ഞു തുളുമ്പുന്നത്. അല്ലാഹുവിന്റെ സാമീപ്യം കൊതിക്കുന്ന ആര്‍ക്കും ഈ കൃതി ഉപകാരപ്പെടുമെന്ന കാര്യത്തില്‍ രണ്ട് പക്ഷമില്ല.