അബ്ദുല്‍ ജബ്ബാര്‍ മദീനി - പുസ്തകങ്ങൾ
ഇനങ്ങളുടെ എണ്ണം: 18
- മലയാളം രചയിതാവ് : മുഹമ്മദ് സ്വാലിഹ് അല്‍-മുന്‍ജിദ് പരിഭാഷ : അബ്ദുല്‍ ജബ്ബാര്‍ മദീനി പരിശോധന : സുഫ്യാന് അബ്ദുസ്സലാം
ഇസ്ലാമിക ശരീ അത്ത് നിഷിദ്ധമാക്കിയ ഒട്ടനവധി കാര്യങ്ങളില്‍ പലതിനേയും ജനങ്ങള്‍ നിസ്സാരമായിക്കാണൂന്നു. വിശുദ്ധ ഖുര്‍ആനും പ്രവാചക ഹദീസുകളും വഴി നിഷിദ്ധമാക്കപ്പെട്ട ഇത്തരം കാര്യങ്ങളുടെ നിഷിദ്ധത പ്രമാണങ്ങളിലൂടെ വിശദീകരിക്കുന്നു
- മലയാളം രചയിതാവ് : മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹ്ഹാബ് പരിഭാഷ : അബ്ദുല്‍ ജബ്ബാര്‍ മദീനി പരിശോധന : മുഹമ്മദ് സ്വാദിഖ് മദീനി
വിശുദ്ധ ഖുര്‍ആനിന്റെയും തിരുസുന്നത്തിന്റെയും വെളിച്ചത്തില്‍ ഇസ്ലാമിലെ ഏകദൈവ വിശ്വാസത്തെ അപഗ്രഥന വിധേയമാക്കുന്ന വിശ്വപ്രസിദ്ധ ഗ്രന്ഥത്തിന്റെ വിവര്‍ത്തനം. മുസ്ലിം ലോകത്ത് വ്യാപകമായി കണ്ടു വരുന്ന ശിര്‍ക്കന്‍ വിശ്വാസങ്ങളേയും കര്‍മ്മങ്ങളെയും വ്യക്തമായും പ്രാമാണികമായും ഈ ഗ്രന്ഥത്തിലൂടെ വിശകലനം ചെയ്യുന്നു.
- മലയാളം രചയിതാവ് : അബ്ദുല്‍ ജബ്ബാര്‍ മദീനി പരിശോധന : മുഹമ്മദ് സ്വാദിഖ് മദീനി
ശിര്‍ക്കു മായി ബന്ധപ്പെട്ട അതിന്റെ വിവരണം, വിഭജനം, വിധികള്‍, അപകടങ്ങള്‍ എന്നീ വിഷയങ്ങളില്‍ വന്നിട്ടുള്ള സുപ്രധാനങ്ങളായ ഏതാനും ചോദ്യങ്ങളും അവക്ക് സൗദി അറേബ്യയിലെ ‘അല്ലാജ്നത്തു ദായിമ ലില്‍ ബുഹൂതി വല്‍ ഇഫ്താ നല്കിയയ ഫത്`വകളുടെ വിവര്ത്തലനം. ഇസ്തിഗാസയുടെ വിഷയത്തില്‍ പാടുള്ളതും പാടില്ലാത്തതുമായ കാര്യങ്ങളെ കുറിച്ച് പ്രത്യേകം അനുബന്ധ കുറിപ്പ് ഇതിന്റെ സവിശേഷതയാണ്.
- മലയാളം
- മലയാളം രചയിതാവ് : അബ്ദുല്ലാഹ് ബ്നു മുഹമ്മദ് അത്വയ്യാര്‍ പരിഭാഷ : മുഹമ്മദ് സ്വാദിഖ് മദീനി പരിശോധന : അബ്ദുല്‍ ജബ്ബാര്‍ മദീനി
ഈമാൻ (വിശ്വാസ) കാര്യങ്ങളെ സംബന്ധിച്ച സംക്ഷിപ്തമായി വിവരണത്തോടൊപ്പം ശുദ്ധി , നമസ്കാരം , സകാത് ,നോമ്പ്,ഹജ്ജ്, എന്നീ കാര്യങ്ങളുമായി ബന്ധപ്പെട്ട വിധികൾ അറിയാത്ത ആവശ്യകാർക്ക് വ്യക്തവും സരളവുമായി ഇസ്ലാം കാര്യങ്ങൾ സംക്ഷിപ്തമായി വിവരിക്കുന്ന പുസ്തകം.
- മലയാളം രചയിതാവ് : അബ്ദുല്‍ മലിക്ക് അല്‍ ഖാസിം പരിഭാഷ : അബ്ദുല്‍ ജബ്ബാര്‍ മദീനി പരിശോധന : സയ്യിദ് സഹ്ഫര്‍ സ്വാദിഖ്
ഇസ്ലാമിക പ്രബോധനം ശ്രേഷ്ഠകര്‍മ്മവും അതിയായ പുണ്യമുള്ളതുമാകുന്നു. നേര്‍വഴിയില്‍ പ്രവര്‍ത്തിക്കുന്ന പ്രബോധകന് അമ്പിയാ മുര്‍സലീങ്ങളുടെ മാര്‍ഗ്ഗത്തില്‍ചലിക്കുന്നവനും അവരുടെ അനന്തരാവകാശിയുമാകുന്നു.പ്രബോധനത്തിന്റെ മഹത്വങ്ങളും പ്രബോധകനുള്ള പ്രതിഫലങ്ങളും വിഷയ സമ്പന്ധമായ ചിലസുപ്രധാന ഫത്വകളും വിവരിക്കുന്ന അമൂല്യ രചന.
- മലയാളം രചയിതാവ് : അബ്ദുല്‍ ജബ്ബാര്‍ മദീനി പരിശോധന : സുഫ്യാന് അബ്ദുസ്സലാം
അംഗശുദ്ധി, നമസ്കാരം എന്നീ വിഷയങ്ങളില്‍ ശൈഖ് മുഹമ്മദ് സ്വാലിഹ് അല്‍ ഉതൈമീന്‍, ശൈഖ് സ്വാലിഹ് അല്‍ ഫൌസാന് എന്നീ പ്രഗല്ഭ പണ്ഡിതരുടെ രചനകളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ പുസ്തകം. വുദുവിന്റെ ശര്ത്വ്, ഫര്‍ദ്, സുന്നത്തുകള്‍, ദുര്‍ബലമാവുന്ന കാര്യങ്ങള്‍, രൂപം, നമസ്കാരത്തിന്റെ രൂപം, റുക്നുകള്, വാജിബുകള്‍, സുന്നത്തുകള്‍, എന്നിവ വിശദീകരിക്കുന്നു.
- മലയാളം രചയിതാവ് : അബ്ദു റസാഖ് ബ്നു അബ്ദുല്‍ മുഹ്’സിന് അല്‍ ഇബാദുല്‍ ബദര്‍ പരിഭാഷ : അബ്ദുല്‍ ജബ്ബാര്‍ മദീനി പരിശോധന : സുഫ്യാന് അബ്ദുസ്സലാം
സുബ്ഹാനല്ലഹ്, അല്ഹംلദുലില്ലാഹ്, ലാ ഇലാഹ ഇല്ലല്ലാഹ്, അല്ലാഹു അക്ബര്‍ എന്നീ വചനങ്ങളുടെ ശ്രേഷ്ഠതയും പ്രതിഫലവും പ്രമാണങ്ങളുടെ അടിസ്ഥാനന്ത്തില്‍ വിശദീകരിക്കുന്നു.
- മലയാളം രചയിതാവ് : അബ്ദുല്‍ ജബ്ബാര്‍ മദീനി പരിശോധന : സുഫ്യാന് അബ്ദുസ്സലാം
സ്വര്‍ഗ്ഗ വും നരകവും എന്ന വിഷയത്തെ ആസ്പദമാക്കി ഡോ. ഉമര്‍ സുലൈമാന്‍ അല്‍-അശ്ഖര്‍ രചിച്ച പുസ്തകത്തെ അവലംബമാക്കിക്കൊണ്ട് നടത്തിയ രചന. സ്വര്ഗവത്തെക്കുറിച്ച് വിശുദ്ധ ഖുര്ആകനും പരിശുദ്ധ ഹദീസുകളും വിവരിക്കുന്ന കാര്യങ്ങള്‍ ഒരു സാധാരണക്കാരനു മനസ്സിലാവുന്ന രൂപത്തില്‍ വിവരിച്ചു കൊണ്ട് ലളിതമായി പ്രതിപാദിക്കുന്ന കൃതി.
- മലയാളം രചയിതാവ് : സ്വാലിഹ് ഇബ്നു ഫൗസാന്‍ അല്‍ ഫൗസാന്‍ പരിഭാഷ : അബ്ദുല്‍ ജബ്ബാര്‍ മദീനി പരിശോധന : സുഫ്യാന് അബ്ദുസ്സലാം
അല്ലാഹുവിന്റെ മാര്‍ഗ്ഗoത്തില്‍ അടുക്കുകയും സ്നേഹിക്കുകയും അവന്റെ മാര്ഗ്ഗേത്തില്‍ തന്നെ അകലുകയും ചെയ്യുകയെന്ന ഇസ്ലാമിലെ അതിപ്രധാനമായ വലാഅ, ബറാഅ എന്നീ വിഷയങ്ങള്‍ വിശകലനം ചെയ്യുന്ന അമൂല്യ കൃതി. സംസാരം, വേഷവിധാനം, ആഘോഷങ്ങളില്‍ പങ്കെടുക്കല്‍ തുടങ്ങി നിരവധി വിഷയങ്ങള്‍ ചര്ച്ചി ചെയ്യുന്നു.
- മലയാളം രചയിതാവ് : അബ്ദുല്‍ ജബ്ബാര്‍ മദീനി പരിശോധന : മുഹമ്മദ് സ്വാദിഖ് മദീനി
ദൈവീക മാര്‍ഗനിര്‍ദ്ദേശങ്ങളെ അവഗണിച്ച് ജീവിക്കുന്നവര്‍ക്ക് നാളെ മരണാനന്തര ജീവിതത്തില്‍ ലഭിക്കുന്ന നരക ശിക്ഷയെക്കുറിച്ച് ഖുര്‍ആനിന്റെയും സുന്നത്തിന്റെ അടിസ്ഥാനത്തില്‍ വിവരിക്കുന്ന കൃതിയാണിത്.
- മലയാളം രചയിതാവ് : ശൈഖ് അബ്ദുല്ലാഹ് ബിന്‍ അബ്ദുല്‍ റഹ്മാന് അല്‍ ജിബ്രീന് പരിഭാഷ : അബ്ദുല്‍ ജബ്ബാര്‍ മദീനി പരിശോധന : മുഹമ്മദ് സ്വാദിഖ് മദീനി
മുസ്ലിംകളിലും ഇതര മതങ്ങളില്‍ ചിലതിലുമുള്ള വിശ്വാസ കാര്യങ്ങളിലും ആരാധനാകാര്യങ്ങളിലും കാണപ്പെടുന്ന ധാരാളം തീവ്രനിലപാടുകളേയും ജിര്‍ണ്ണനിലപാടുകളേയും വിശകലനം ചെയ്ത് കൊണ്ട് ഇസ്ലാമിന്റെ യഥാര്‍ത്ഥ രൂപമായ മദ്ധ്യമനിലപാട് വ്യക്തമാക്കുന്ന ഈ കൃതിയിലൂടെ മിതത്വം ആണ് ഇസ്ലാമിന്റെ മുഖമുദ്രയെന്ന് ബോധ്യപ്പെത്തുന്നു.
- മലയാളം രചയിതാവ് : ഫൈസല്‍ ഇബ്നു അലി ബഗ്ദാദി പരിഭാഷ : അബ്ദുല്‍ ജബ്ബാര്‍ മദീനി പരിശോധന : മുഹമ്മദ് സ്വാദിഖ് മദീനി
ഇത്തിബാഉസ്സുന്ന അഥവാ പ്രവാചകചര്യ പിന്‍പറ്റേണ്ട വിഷയത്തിലുള്ള ഗഹനമായ പഠനമാണ് ഈ ഗ്രന്ഥം. ഇത്തിബാഇന്റെ വിവിധ അര്‍ത്ഥതലങ്ങള്‍, ഇത്തിബാഇന്ന് ശരീഅത്തിലുള്ള സ്ഥാനം, ഇത്തിബാഇന്റെ മതവിധി, ഇത്തിബാഇന്ന് സഹായകമാകുന്നതും, തടസ്സമാകുന്നതുമായ കാര്യങ്ങള്‍ തുടങ്ങിയവ വിശദീകരിക്കുന്നു.
- മലയാളം രചയിതാവ് : അഹ്മദ് ബ്നു അബ്ദുല്‍ ഹലീം ബ്നു തൈമിയ്യ പരിഭാഷ : അബ്ദുല്‍ ജബ്ബാര്‍ മദീനി പരിശോധന : മുഹമ്മദ് സ്വാദിഖ് മദീനി
സ്വബ്രുൻ’ജമീൽ, സ്വഫ് ഹുന്‍ ’ജമീൽ, ഹജ് റുന് ’ജമീൽ എന്നീ വിഷയങ്ങളെ കുറിച്ച് ചോദിക്കപ്പെട്ടപ്പോള്‍ അതിന് ശെയ് ’ഖു’ൽ ഇസ്’ലാം ഇബ് ’നു തയ് ’മി’യ്യ: നല്കിയ മറുപടി. അദ്ദേഹത്തിന്റെ മജ്’മൂഅതുല്‍ ഫതാവയില് നിന്നെടുത്തതാണ് ’ക്ഷമ, സഹനം, വിട്ടുവീഴ്ച’ എന്ന ഈ ചെറു കൃതി. ഈ ഗുണങ്ങളുടെ ആവശ്യകതയും ശ്രേഷ്ഠതയും, അത് വഴി മനുഷ്യന്നു ലഭിക്കുന്ന നേ ട്ടങ്ങളും ഖുര്‍ആനിന്റെയും നബി വചനങ്ങളുടേയും വെളിച്ചത്തിൽ വിലയിരുത്തുന്നു.
- മലയാളം രചയിതാവ് : അബ്ദുല്‍ ജബ്ബാര്‍ മദീനി പരിശോധന : സുഫ്യാന് അബ്ദുസ്സലാം
അന്ധവിശ്വാസങ്ങള്‍ കൊണ്ടും ബഹുദൈവാരാധന കൊണ്ടും മൂടപ്പെട്ടിരുന്ന അറേബ്യന്‍ രാജ്യങ്ങളെ തൌഹീദിന്റെ വെള്ളിവെളിച്ചം കൊണ്ട് സംസ്കരിച്ചെടുത്ത മഹാനായ ഇമാം മുഹമ്മദ് ബ്നു അബ്ദുല്വഹാബിന്റെ ചരിത്രവും സന്ദേശവും വിശദമാക്കുന്ന പുസ്തകം.
- മലയാളം രചയിതാവ് : ദാറുല്‍ വത്വന്‍ വൈഞ്ഞാനിക വിഭാഗം പരിഭാഷ : അബ്ദുല്‍ ജബ്ബാര്‍ മദീനി പരിശോധന : സുഫ്യാന് അബ്ദുസ്സലാം
ജനങ്ങള്‍ നിസ്സാരമാക്കുന്ന പുകവലിയെക്കുറിച്ച് രചിക്കപ്പെട്ട സമഗ്രമായ പുസ്തകം. പുകവലി ആരോഗ്യത്തെ സാവകാശം നഷിപ്പിക്കുന്നു, അതു മാരകമായ രോഗവുമാണ്. അതു മ്ളേഛമാണെന്ന് അറിഞ്ഞിട്ടും ജനങ്ങള്ക്കി ടയില്‍ അതു വ്യാപകമായിക്കൊണ്ടിരിക്കുന്നു. അതു നിഷിദ്ധമാണെന്നു മനസ്സിലാവാന്‍ അധികം പ്രയാസപ്പെടേണ്ടതില്ല. പുകവലിയുണ്ടാക്കുന്ന രോഗങ്ങളെക്കുറിച്ചും അതു സമൂഹത്തില്‍ സൃഷ്ടിക്കുന്ന അപകടങ്ങളെക്കുറിച്ചും വിശദമായി പ്രതിപാദിക്കുന്ന പുസ്തകം.
- മലയാളം രചയിതാവ് : അബ്ദുല്ലാഹ് ഇബ്,നു സഅദ് അല്‍ ഫാലിഹ് പരിഭാഷ : അബ്ദുല്‍ ജബ്ബാര്‍ മദീനി പരിശോധന : സുഫ്യാന് അബ്ദുസ്സലാം
ഹറാം തിന്നു ന്നതിന്റെ ദൂഷ്യഫലങ്ങളെ സംബന്ധിച്ച ഹൃസ്വമായ പഠനമാണ് ഈ കൃതി. നിഷിദ്ധമായ സമ്പാദ്യങ്ങളാസ്വദിക്കാന്‍ ചിലരെങ്കിലും നടത്താറുള്ള സൂത്രപ്പണികളെ സംബന്ധിച്ചും, ഹറാമില്‍ നിന്ന് രക്ഷപ്പെടാനുള്ള മാര്ഗചങ്ങളെ സംബന്ധിച്ചും ഗ്രന്ഥകര്ത്താ വ് ഈ കൃതിയില്‍ വിശദമാക്കുന്നുണ്ട് . ജീവിതത്തി ല്‍ നിര്ബെന്ധമായും ഉള്ക്കൊ ള്ളേണ്ട ഉപദേശങ്ങളാണ് ഇതിലുള്ളത്.
- മലയാളം രചയിതാവ് : ഡോ: മുഹമ്മദ് അശ്റഫ് മലൈബാരി പരിശോധന : സുഫ്യാന് അബ്ദുസ്സലാം പരിശോധന : അബ്ദുല്‍ ജബ്ബാര്‍ മദീനി
മലയാളത്തില്‍ രചിക്കപ്പെട്ട ഖുര്‍ആന്‍ പരിഭാഷകള്‍, ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥങ്ങ ള്‍, വിവധ ഘട്ടങ്ങളിലായി ആ രംഗത്തുണ്ടായ പുരോഗതികള്‍, എന്നിവ വിവരിക്കുന്ന ആധികാരിക ചരിത്ര പഠന, ഗവേഷണ ഗ്രന്ഥം