പ്രവാചക തിരുമേനി സ്വല്ലല്ലാഹു അലൈഹി വസല്ലം ജിബ്രീലില്‍ നിന്നും കേട്ടു പഠിച്ച ഏഴ് ഖുര്‍ആനിക പാരായണത്തിന്റെ നിയമങ്ങള്‍ വ്യക്തമാക്കുന്നു. ‘അല്‍ ഖിറാഅത്തു സ്സബ്അ’, ‘അല്‍അഹ്റുഫു സ്സബ്അ’ തുടങ്ങിയ സാങ്കേതിക സംജ്ഞകളെ ലളിതമായി വിശദീകരിക്കുന്നു.
മുസ്ലിം വനിതകളുടെ ശിരസ്സിലെ മുടിയുടെ പരിപാലനത്തെകുറിച്ചും, അവയുടെ മുറിച്ചുമാറ്റല്‍, രൂപപ്പെടുത്തല്‍ എന്നിവയെക്കുറിച്ചുമുള്ള ഇസ്ലാമിക വിധി വിധി വ്യക്തമാക്കുന്നു.
സമയം കാതലാണ്. പാഴാക്കിക്കളയാനോ അവഗണിച്ചു തള്ളാനോ പാടില്ലാത്ത വിധം അമൂല്യമാണത്. സമയത്തിന്റെ കാര്യത്തില്‍ ഏറെ ശ്രദ്ധ കാണിക്കേണ്ട വിശ്വാസിക്ക് ജീവിതം ധന്യമാക്കാനുതകുന്ന സന്ദേശങ്ങളാണ് ഈ ലഘുകൃതിയില്‍ നിറഞ്ഞു തുളുമ്പുന്നത്. അല്ലാഹുവിന്റെ സാമീപ്യം കൊതിക്കുന്ന ആര്‍ക്കും ഈ കൃതി ഉപകാരപ്പെടുമെന്ന കാര്യത്തില്‍ രണ്ട് പക്ഷമില്ല.
മുസ്ലിം അകപ്പെടാന്‍ സാധ്യതയുള്ള തിന്മകളെ കുറിച്ചും, ദുഷിച്ച പ്രവര്ത്ത്നങ്ങളുടെ ഫലമായുണ്ടാവുന്ന വിപത്തുക ളെ കുറിച്ചും ഇസ്ലാം മുന്നറിയിപ്പ് നല്കുുന്നു. അവയില്‍ ചില കല്പ്പനകളുടെയും നിരോധനങ്ങളുടെയും വിവരണം
മുസ്ലിമിന്റെ ജീവിതവുമായി ഏറെ ബന്ധമുള്ള കാര്യങ്ങളെ, വളരെയേറെ പ്രാധാന്യത്തോടെയാണ് ഇസ്ലാം കാണുന്നതും അവയുടെ മര്യാദകള്‍ പഠിപ്പിക്കുന്നതും. പണ്ഡിതന്മാര് ഏറെ വിശദീകരിച്ചെഴുതിയിട്ടുള്ള ഭക്ഷണം കഴിക്കലുമായി ബന്ധപ്പെട്ട വിധികളെയും മര്യാധകളെയും പ്രമാണങ്ങളുടെ വെളിച്ചത്തില്‍ വിവരിക്കുന്നു.