ബകര്‍ ഹലീമി:- മക്ദോനിയയിലെ പ്രസിദ്ധ ശൈഖ് ആണ്.ജോര്‍ദാന്‍ യൂനിവേഴ്സിറ്റിയില്‍ നിന്നും ബിരുദമെടുത്തു. ശൈഖ് അല്‍ബാനിയുടെ പ്രഗല്‍ഭ ശിഷ്യനാണ്.മതപ്രബോധന രംഗത്ത് സജീവ സാനിദ്ധ്യമായിരുന്ന ഇദ്ദേഹം ഖുര്‍ആനും സുന്നത്തും ജീവിതത്തില്‍ പകര്‍ത്തേണ്ടതിനെ കുറിച്ച് മുസ്ലീംകള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തി.
മുഹമ്മദ് മുഹമ്മദ് സൈധുസ്നീഞിബ്’രീന്‍ കനാത്വിറ പട്ടണത്തില്‍ ജനിച്ചു.അസ്’ഹര്‍ യൂനിവേഴ്സിറ്റിയില്‍ നിന്നും നിയമത്തിലും മതനിയമത്തിലും ലൈസന്‍സ് കരസ്ഥമാക്കി.കൈറോയിലെ അം’റ് ഇബ്’നു ആസ് പള്ളിയില്‍ ഇമാം ആണ്.