വൈജ്ഞാനിക തരം തിരിവ്

معلومات المواد باللغة العربية

ഇസ്‌ലാമിക വിശ്വാസം

ഇനങ്ങളുടെ എണ്ണം: 52

  • മലയാളം

    PDF

    മനുഷ്യന്റെ ഇഹപര വിജയം ഏകദൈവാരധനയിലൂടെ മാത്രമെ സാധ്യമാവൂ എന്നു വിശദമാക്കുന്നു. ഏകദൈവാരധനക്കു വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ മനുഷ്യനെ ശാശ്വത നരകത്തിലേക്കാണു നയിക്കുക. തൗഹീദിന്റെ നാനാവശങ്ങളെ കുറിച്ച സരളവും ലളിതവുമായ പ്രതിപാദനം.

  • മലയാളം

    PDF

    ഇബാദത്തിന്റെ അര്‍ത്ഥം ,നിബന്ധനകള്‍ ‍,വിവിധ വശങ്ങള്‍ ,വിവിധ അവസ്ഥകള്‍ -ഇവയുടെ വിവരണം

  • മലയാളം

    PDF

    യേശു വ്യഭിചാര പുത്രനാണെന്ന്‌ യഹൂദരുടെ വാദം, ത്രിയേക ദൈവത്തിലെ ഒരു ആളത്വമായ ദൈവ പുത്രനെന്ന്‌ ക്രൈസ്തവര്‍ അവകാശപ്പെടുന്നു. അദ്ദേഹം ഇസ്രായീ ല്യരിലേക്ക്‌ അയക്കപ്പെട്ട ഒരു പ്രവാചകനെന്ന്‌ ഇസ്ലാമിക പ്രമാണങ്ങള്‍ വ്യക്തമാക്കുന്നു. ബൈബിളിന്‍റെ വെളിച്ചത്തില്‍ ക്രിസ്തു സ്വയം താന്‍ ആരാണെന്നാണ്‌ വാദിച്ചതെന്ന വസ്തുത പരിശോധിക്കുന്ന രചന.

  • മലയാളം

    DOC

    മുസ്ലിം സമുദായത്തില്‍ കുഴപ്പങ്ങള്‍ ഉണ്ടാകുമെന്ന് ‌ പ്രവാചക തിരുമേനി മു ന്നറിയിപ്പ്‌ നല്‍കിയിട്ടു‍ണ്ട്‌. ഫിത്നകള്‍ ഉണ്ടാകുമ്പോള്‍ ഒരു മുസ്ലിം സ്വീകരിക്കേണ്ട നിലപാടുകള്‍ ആണ്‌ ഈ ലഘുലേഖയില്‍ വിശദീകരിക്കുന്നത്‌. ഫിത്നകളില്‍ നിന്നും രക്ഷപ്പെടുവാന്‍ അല്ലാഹുവിലേക്ക്‌ നിഷ്കളങ്കമായി പശ്ചാതപിച്ച്‌ മടങ്ങുക. അല്ലാഹുവിന്റെ വിധിയില്‍ സംതൃപ്തി അടയുക. തന്റെ നാവിനെ സൂക്ഷിക്കുക‍. പ്രയാസങ്ങളും കുഴപ്പങ്ങളുമുണ്ടാവു മ്പോള്‍ മതത്തില്‍ അഗാധജ്ഞാനമുള്ള നിഷ്കളങ്കരായ പണ്ഡിതന്മാരിലേക്ക്‌ മട ങ്ങുകയും മുസ്ലിം ജമാഅത്തിനേയും. ഇമാമിനേയും പിന്‍ പറ്റുകയും അനുസരിക്കുകയും ചെയ്യുക. ഫിത്നയുടെ സന്ദര്‍ഭങ്ങളില്‍ എടുത്ത്‌ ചാടാതെ വിവേകവും, ആത്മസംയമനവും പാലിക്കുക. ഫിത്നയുണ്ടാവു സന്ദര്‍ഭങ്ങളില്‍ ആരാധനകളും സല്‍കര്‍മ്മങ്ങളും അധികരിപ്പിക്കുക.............

  • മലയാളം

    PDF

    സിഹ്‌ര്‍, ജ്യോത്സ്യം, പക്ഷിനോട്ടം, കണക്കുനോട്ടം, തുടങ്ങിയ വിഷയങ്ങളില്‍ ഇസ്ലാമിന്റെ വീക്ഷണമെന്താണ്‌, വിധിയെന്താണ്‌ എന്നതിനെ സംബന്ധിച്ച്‌ പ്രമാണബദ്ധമായി വിശദീകരിക്കുന്ന രചനയാണ്‌ ഇത്‌. വിശ്വാസികള്‍ ശ്രദ്ധയോടെ വായിക്കേണ്ട കൃതി.

  • മലയാളം

    PDF

    ഖലീലുല്ലാഹി ഇബ്‌റാഹീം നബി(അ) മാനവ കുലത്തിന്‌ മാതൃകയാണെന്ന് വിശുദ്ധ ഖുര്ആീന്‍ പ്രഖ്യാപിക്കുന്നു. മഹാനായ പ്രവാചകന്‍ ഏതേതെല്ലാം രീതിയിലാണ്‌ വിശ്വാസികള്ക്ക്.‌ മാതൃകയായി ഭവിക്കുന്നത്‌ എന്ന് ഖുര്ആ.നിക വചനങ്ങളിലൂടെ വിശദീകരിക്കുകയാണ്‌ ഈ ലേഖനത്തില്‍. ഖലീലുല്ലാഹിയുടെ ത്യാഗനിര്ഭകരമായ ജീവിതത്തിലേക്ക്‌ ഒരെത്തിനോട്ടം.

  • മലയാളം

    PDF

    ദുനിയാവിന്റെ യാഥാര്ഥ്യത്തെ സംബന്ധിച്ചും, അല്ലാഹു നല്കിയ അനുഗ്രഹങ്ങള്ക്ക് മനുഷ്യന് നിര്്വഹിക്കേണ്ട ബാധ്യതകളെ സംബന്ധിച്ചും വിശദീകരിക്കുന്നു. സ്വര്ഗ്ച ത്തോട് താത്പര്യവും, ഹൃദയത്തില് സമാധാനവുമുണ്ടാക്കുന്ന ആയത്തുകളും ഹദീസുകളും ഈ ലേഖനത്തില് ഉദ്ധരിക്കപ്പെടുന്നുണ്ട്.

  • മലയാളം

    PDF

    മുസ്ലിം സമൂഹം തങ്ങളുടെ ജീവിതത്തില്‍ സദാ ബന്ധപ്പെടുത്തി നിര്ത്തേജണ്ട വേദഗ്രന്ഥമാണ്‌. വിശുദ്ധ ഖുര്ആിന്‍. പഠിച്ചും, പാരായണം ചെയ്തും, ചിന്തിച്ചും ഖുര്ആേനിനെ സജീവമാക്കിത്തീര്ക്കേ ണ്ടതിന്റെ അനിവാര്യതയെ സംബന്ധിച്ചും അതുകൊണ്ടുള്ള ഗുണങ്ങളെ സംബന്ധിച്ചും അതിനെ അവഗണിച്ചാലുള്ള അപകടങ്ങളെ സംബന്ധിച്ചും ഈ ലേഖനം വിശകലനം ചെയ്യുന്നു.

  • മലയാളം

    PDF

    ഇസ്ലാമിക ചരിത്രത്തില്‍ ഒരു വഴിത്തിരിവായ, തൌഹീദിന്റെര വിജയ ഗാഥയുടെ തുടക്കം കുറിച്ച യുദ്ധമാണ് ബദര്‍ യുദ്ധം. ഹി. രണ്ടാം വര്ഷംു റമദാന്‍ 17 നു നടന്ന പ്രസ്തുത യുദ്ധത്തെക്കുറിച്ച് സ്വഹീഹായ ഹദീസുകളിലും ചരിത്ര ഗ്രന്ഥങ്ങളിലു ലുമുള്ള പ്രതിപാദനങ്ങൾ

  • മലയാളം

    PDF

    വിശ്വാസികളെ ഉപദ്രവിക്കുകയും, അവരിൽ ദുരാരോപണങ്ങൾ ഉന്നയിക്കുക യും ചെയ്യുകയെന്നത്‌ ഗുരുതരവും, ഭാരമേറിയതുമായ പാപമാ ണ്‌ എന്നുപദേശിക്കുന്ന മസ്ജിദുൽ ഹറാം, മക്കയിൽ നടന്ന ജുമുഅ ഖുതുബ യുടെ പരിഭാഷ. വിശ്വാസികളുടെ മാ താവും പ്രവാചക പത്നിയുമായ ആയിശ(റ)യെ സംബന്ധിച്ച്‌ ചില വിവരദോശികളുടെ ദുരാരോപണങ്ങൾക്ക് മറുപടി, മറ്റു സ്ത്രീകളിൽ നിന്ന്‌ വ്യത്യസ്തമായി ആയിശ(റ) ക്കുള്ള പ്രത്യേകതകളും ശ്രേഷ്ടതകളും , മുതലായവ വിവരിക്കുന്നു.

  • മലയാളം

    PDF

    നാവിന്റെ വിനകളും ഗീബത്തും നമീമത്തും, സമൂഹത്തിലും വിശിഷ്യാ മുസ്ലിം സഹോദരങ്ങളിലും വരുത്തി വെക്കുന്ന അപകടങ്ങളും വിശദീകരിക്കുകയാണു ഈ ഹ്രസ്വ ലേഖനത്തില്‍

  • മലയാളം

    PDF

    അല്ലാ‍ഹുവിന്റെ പ്രീതിയും പരലോകത്തിലെ വിജയവും കാംക്ഷിക്കുന്ന ഏതൊരു വിശ്വാസിക്കും, അല്ലാ‍ഹു വിശുദ്ധ ഖുര്‍ആനിലൂടെ പ്രഖ്യാപിച്ചതു പോലെ, പ്രവാചക ജീവിതത്തില്‍ ഉത്തമമായ മാതൃകയുണ്ട്‌. ഇഹലോകത്തും പരലോകത്തും രക്ഷ പ്രാപിക്കാവുന്ന അനവധി മഹിതമായ പാഠങ്ങളാണ്‌ പ്രവാചക വിദ്യാലയത്തില്‍ നിന്നും ലഭിക്കാനുള്ളത്‌. നബി ജീവിതത്തെ ഹൃസ്വമായി പരിചയപ്പെടുത്തുന്ന ലേഖനം.

  • മലയാളം

    PDF

    കേരളത്തിലെ പള്ളികളില്‍ ചെയ്തു വരുന്ന സുബഹി നമസ്കാരത്തിലെ കുനൂത്തിന്ന് പ്രമാണങ്ങളുടെ പിന്‍ബലമില്ല എന്നു വ്യക്തമാക്കുന്ന ലേഖനം. നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയുടെ കൂടെയും , അബൂബക്കര്‍, ഉമര്‍, ഉഥ്മാന്‍, അലി (റദിയല്ലാഹു അന്‍ഹും)യുടെ കൂടെയും നമസ്കരിച്ച സ്വഹാബിമാര്‍ അങ്ങിനെയൊരു കര്‍മ്മം അവരാരും ചെയ്തിട്ടില്ല എന്നു സാക്ഷ്യപ്പെടുത്തുന്നു.

  • മലയാളം
  • മലയാളം

    PDF

    മരണത്തോടെ നമ്മുടെ ജീവിതം അവസാനിക്കുമോ? അവസാനിക്കുമെങ്കില്‍,പിന്നെ ജീവിതത്തിനെന്തര്ത്ഥം ? നന്മ ക്കും ധര്മ്ത്തിനും നീതിക്കുമെന്ത്‌ വില?ഇല്ല.... മരണാനന്തരമൊരു ജീവിതമുണ്ട്‌.പരലോക ജീവിതത്തെ കുറിച്ച്‌ പറയുന്ന ഖുര്ആതനിലെ ഒരു അധ്യാത്തിന്റെ ആശയ വിവര്ത്ത നമാണു ഈ പുസ്തകം.

  • മലയാളം

    PDF

    അല്ലാഹുവിനെ കഴിഞ്ഞാല്‍ പിന്നെ നാം ഏറെ സ്നേഹിക്കുന്നത്‌ പ്രവാചക ശ്രേഷ്ഠനേയാണ്‌. നമ്മുടെ വിശ്വാസത്തിന്റെ കണിശമായ ഭാഗമാണത്‌. നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയെ സ്നേഹിക്കുക എന്നാല്‍ തിരുമേനിയുടെ സുന്നത്തുകള്‍ ജീവിതത്തില്‍ പാലിക്കുക എന്നാണര്‍ത്ഥം. പ്രവാചകന്റെ സുന്നത്തുകള്‍ ജനകീയമാക്കാന്‍ സഹായകമായ നിരവധി മാര്‍ഗ്ഗങ്ങളെ സംബന്ധിച്ച വിശകലനമാണ്‌ ഈ കൃതി. പ്രവാചക സ്നേഹികളായ നാം വിശ്വാസികള്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ട ഒന്നാണ് ഈ കൃതി.

  • മലയാളം

    PDF

    പുകവലിയുടെ കരാള ഹസ്തത്തിലകപ്പെട്ട എത്രയോ വിശ്വാസീ സഹോദരങ്ങളുണ്ട്. ഈ മ്ലേച്ച വൃത്തിയുടെ സാരമായ അപകടങ്ങളെ പ്പറ്റി അറിയുമ്പോഴും അതിനെ കയ്യൊഴിക്കാന്‍ തയ്യാറല്ലാത്തവരാണ് ഏറെയും. അനുവദനീയമായവയും പരിശുദ്ധമായവയും മാത്രം ഉപയോഗിക്കാന്‍ കല്‍പ്പിക്കപ്പെട്ട വിശ്വാസികള്‍, പുകവലിയിലകപ്പെട്ടിട്ടുന്ടെങ്കില്‍ എത്രയും വേഗം അതില്‍ നിന്ന് രക്ഷ പ്രാപിക്കേണ്ടതുണ്ട്. ഇത് ഉപകാര പ്രദമായ ഒരു ഉപദേശ ലേഖനമാണ്.

  • മലയാളം

    PDF

    മുസ്ലിം സമൂഹത്തില്‍ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന സ്ത്രീധനമെന്ന വിപത്തിനെതിരിലു ള്ള ഒരു ഗുണകാംക്ഷാലേഖനമാണ് ഇത്. അറിഞ്ഞോ അറിയാതെയോ പെണ്ണിന്റെ മുതല് പറ്റി വിവാഹിതരായവര്‍ക്കുള്ള സ്നേഹമയമുള്ള ഉപദേശം.

  • മലയാളം

    PDF

    ഖബറുകള്‍ കെട്ടി ഉയര്‍ത്തി പ്രാര്‍ത്ഥിക്കുന്നവരുടെ വിശ്വാസദൗര്‍ബല്യത്തെ തുറന്നു കാട്ടുന്നു. നബിയുടെ ഖബര്‍ ജാറമാക്കിയതിനെക്കുറിച്ചും സുന്നത്തായ ഖബര്‍ സിയാറത്തും അതിന്റെ ഗുണങ്ങളും വിവരിക്കുന്നു

  • മലയാളം

    PDF

    പ്രപഞ്ചത്തിലെ സൃഷ്ടികളെ മുഴുവന്‍ തന്നെ മാത്രം ആരാധിക്കുന്നതിനു വേണ്ടിയാണ്‌ അല്ലാഹു സൃഷ്ടിച്ചിട്ടുള്ളത്‌. മനുഷ്യനും ജിന്നും എന്നു വേണ്ട, കല്ലും മരവുംവരെ അല്ലാഹുവിനെ ആരാധിച്ചു കൊണ്ടിരിക്കുന്നുണ്ട്‌. അല്ലാഹുവിന്റെ ഏകത്വത്തേയും, ആരാധ്യതയേയും അംഗീകരിക്കുന്ന നിലയിലാണ്‌ സകല സൃഷ്ടികളുടേയും സൃഷ്ടിപ്പു തന്നെ. ഈ സംഗതികളിലേക്ക്‌ കൂടുതല്‍ വെളിച്ചം നല്കുفന്ന ലഘുകൃതിയാണ്‌ ഇത്‌. വിശ്വാസികള്‍ പ്രാധാന്യപൂര്വംم വായിച്ചിരിക്കേണ്ട കൃതികളില്‍ ഒന്നാണിത്‌.