വൈജ്ഞാനിക തരം തിരിവ്

معلومات المواد باللغة العربية

ഇസ്‌ലാമിക വിശ്വാസം

ഇനങ്ങളുടെ എണ്ണം: 81

  • മലയാളം

    PDF

    മുഹമ്മദ്‌ നബിയെ (സ്വല്ലല്ലാഹു അലൈഹി വസല്ലം) സംബന്ധിച്ച വസ്തുനിഷ്ഠമായ പഠനമാണ്‌ ഈ ഗ്രന്ഥം. പ്രവാചകന്റെ ജീവിത മഹിമ വിവരിക്കുന്നതില്‍ വേദപുസ്തക വാക്യങ്ങളും, ചരിത്ര ശകലങ്ങളും, പ്രഗത്ഭമതികളുടെ ഉദ്ധരണികളും കൊണ്ട്‌ സമൃദ്ധമായ ഒരു കൃതി. മുഹമ്മദ്‌ നബിയെ അടുത്തറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ ഈ പുസ്തകത്തെ നിര്‍ദ്ദേശിച്ചു കൊടുക്കാവുന്നതാണ്‌

  • മലയാളം

    PDF

    മുസ്ലിംകളുടെ വിശ്വാസവും പരലോകജീവിതവുമായി ബന്ധപ്പെടുന്ന സുപ്രധാനമായ വിഷയങ്ങളില്‍ ഒന്നാണ്‌ തവസ്സുല്‍. കേരള മുസ്ലിംകള്ക്കിധടയില്‍ പരക്കെ അറിയപ്പെടുന്ന പ്രസ്തുത തവസ്സുലിനെ സംബന്ധിച്ച പ്രമാണാധിഷ്ഠിതമായ വിശകലനമാണ്‌ ഈ കൃതി. ഇസ്ലാം പഠിപ്പിക്കുന്ന തവസ്സുല്‍ എന്താണ്‌? അതിന്റെ രൂപമെന്ത്‌? അനിസ്ലാമികമായ തവസ്സുലേത്‌? തുടങ്ങിയ കാര്യങ്ങളില്‍ സംതൃപ്തമായ മറുപടികള്‍ ഈ ചെറുഗ്രന്ഥത്തിലടങ്ങിയിട്ടുണ്ട്‌. തവസ്സുല്‍ അതിന്റെ ശരിയായ അര്ഥഗത്തില്‍ നിന്നും ഉദ്ദേശ്യത്തില്‍ നിന്നും എടുത്തുമാറ്റപ്പെട്ട നിലവിലെ സാഹചര്യത്തില്‍ മുസ്ലിംകള്‍ നിര്ബുന്ധമായും വായിച്ചിരിക്കേണ്ട കൃതിയാണ്‌ ഇത്‌.

  • മലയാളം

    PDF

    ഇസ്ലാമിന്റെ അടിസ്ഥാന ആദര്ശതമായ തൗഹീദീ ആശയത്തെ പ്രമാണങ്ങള്‍ കൊണ്ട്‌ വിശദീകരിക്കുന്ന ലളിത ഗ്രന്ഥമാണ്‌ ഇത്‌. പ്രവാചകന്മാര്‍ മുഴുവനും പ്രബോധനം ചെയ്ത ലാ ഇലാഹ ഇല്ലല്ലാഹ്‌ എന്ന വിശുദ്ധ വാക്യത്തിന്റെ താത്പര്യവും ശിര്ക്കി നെ സംബന്ധിച്ച കൃത്യമായ അറിവും ഈ കൃതി നമുക്ക്‌ നല്കു്ന്നുണ്ട്‌. ഏകദൈവാരാധകരായ മുസ്ലിംകളില്‍ ശിര്ക്ക് ‌ കടന്നു വരാതിരിക്കാനുള്ള വഴികളും, മുന്കിരുതലുകളും ഖുര്ആരനിന്റേയും സുന്നത്തിന്റേയും പൂര്വകസൂരികളായ പണ്ഡിതരുടെ ഉദ്ധരണികളിലൂടേയും വ്യക്തമാക്കുന്ന ഗ്രന്ഥവും കൂടിയാണ്‌ ഇത്‌. ഓരോ മുസ്ലിമും വായിച്ചിരിക്കേണ്ട ഈ കൃതി തൗഹീദ്‌, ശിര്ക്ക് ‌ സംബന്ധമായ വിഷയങ്ങളില്‍ കൃത്യമായ അവബോധം നല്കും് എന്ന്‌ തീര്ച്ച്യായും പ്രതീക്ഷിക്കാം.

  • മലയാളം

    PDF

    ശിര്ക്കു മായി ബന്ധപ്പെട്ട അതിന്റെ വിവരണം, വിഭജനം, വിധികള്‍, അപകടങ്ങള്‍ എന്നീ വിഷയങ്ങളില്‍ വന്നിട്ടുള്ള സുപ്രധാനങ്ങളായ ഏതാനും ചോദ്യങ്ങളും അവക്ക്‌ സൗദി അറേബ്യയിലെ ‘അല്ലാജ്നത്തു ദായിമ ലില്‍ ബുഹൂതി വല്‍ ഇഫ്താ നല്കിയയ ഫത്‌`വകളുടെ വിവര്ത്തലനം. ഇസ്തിഗാസയുടെ വിഷയത്തില്‍ പാടുള്ളതും പാടില്ലാത്തതുമായ കാര്യങ്ങളെ കുറിച്ച് പ്രത്യേകം അനുബന്ധ കുറിപ്പ്‌ ഇതിന്റെ സവിശേഷതയാണ്.

  • മലയാളം

    PDF

    ശൈഖ്‌ അബ്ദുല്ലാഹിബ്‌നു ബാസിണ്റ്റെ "അല്‍-ഖവാദിഹു ഫില്‍ അഖീദ:" എന്ന കൃതിയുടെ വിവര്ത്ത നം. വിശ്വാസകാര്യങ്ങളില്‍ മുസ്‌ലിം സമുദായത്തില്‍ സംഭവിച്ചിട്ടുള്ള വിവിധ തരത്തിലുള്ള വൈകല്യങ്ങള്‍ വിശദീകരിക്കുന്നു. അല്ലാഹുവു അല്ലാത്തവരെ വിളിച്ചു പ്രാര്ത്ഥിെക്കുക, അവന്‍ അല്ലാത്തവര്ക്കുി നേര്ച്ച ക്കള്‍ നല്കുതക, അവനല്ലാതതവരെ കൊണ്ട്‌ സത്യം ചെയ്യുക തുടങ്ങിയ വിഷയങ്ങളുടെ വിധികള്‍ വിശദമാക്കുന്നു.

  • മലയാളം

    PDF

    ഖബ്‌റാരാധനയും അതുമായി ബന്ധപ്പെട്ടു ‍ കിടക്കുന്ന അന്ധവിശ്വാസങ്ങളും പരിത്യജിച്ച്‌ സത്യ സമ്പൂര്ണ്ണകമായ തൗഹീദിലേക്കുള്ള മടക്കം നയിച്ചൊരു സോദരന്റെ കഥയാണിത്‌. ഈ കഥ ഈജിപ്തിലേതെങ്കിലും, അന്ധവിശ്വാസങ്ങളുടെ കേന്ദ്ര ഭൂമിയായ ഇന്ത്യയിലെ മുസ്ലികംകള്ക്കും തീര്ച്ചിയായും ഈ കൃതി വഴികാട്ടിയാവും

  • മലയാളം

    PDF

    ആദി മനുഷ്യനായ ആദം മുതല്‍ മുഴുവന്‍ പ്രവാചകന്മാരും ഏക ദൈവത്തില്‍ നിന്ന്‌ സ്വീകരിച്ചു പ്രബോധനം ചെയ്തത്‌ ഒരൊറ്റ സന്ദേശമായിരുന്നു. അത്‌ എന്താണെന്ന്‌ ജനങ്ങളെ ഓര്‍മ്മിപ്പിക്കുവാനും ശരിയായ പാന്ഥാവിലേക്ക്‌ അവരെ നയിക്കാനുമാണ്‌ ഏക സത്യ ദൈവം ദൂതന്മാരെയും പ്രവാചകന്മാരെയും നിയോ ഗിച്ചത്‌ തന്നെ. ബൈബിള്‍ ഖുര്‍ആന്‍ താരതമ്യത്തിലൂടെ പ്രസ്തുത സത്യ സന്ദേശം നമുക്കു മുമ്പില്‍ സമര്‍പിക്കു കയാണ്‌ ഈ കൃതി.

  • മലയാളം

    PDF

    അല്ലാഹുവിന്‍റെ നാമഗുണവിശേഷണങ്ങള്‍ , ആരാധ്യന്‍ അല്ലാഹു മാത്രം. എന്ത്‌ കൊണ്ട്‌? തൗഹീദിന്‍റെ ജീവിത ദര്‍ശനം, പ്രവാചകന്‍മാരുടെ സന്ദേശം, എന്നിവ പ്രമാണാതിഷ്ടിതമായി വിശദീകരിക്കുന്ന അഞ്ചോളം പതിപ്പുകള്‍ പ്രസിദ്ധീകരിക്കപ്പെട്ട മലയാളത്തിലെ പ്രഥമ രചന.

  • മലയാളം

    PDF

    വിശുദ്ധ ഖുര്‍ആനിന്‍റെയും പ്രവാചകചര്യയുടെയും അടിസ്ഥാനത്തില്‍ സുന്നത്ത്‌ എന്താണെന്നും ബിദ്‌അത്ത്‌ എന്താണെന്നും പഠനവിധേയമാക്കുന്നു. സമൂഹത്തില്‍ കാലാന്തരത്തില്‍ ഉണ്ടായിട്ടുള്ള അന്ധവിശ്വാസങ്ങളുടെ വ്യര്‍ഥതയെ വിശദമായി പ്രതിപാദിക്കുന്ന കൃതി.

  • മലയാളം
  • മലയാളം

    PDF

    നാല് അടിസ്ഥാന നിയമങ്ങള്‍

  • മലയാളം

    PDF

    ഏകാരാധ്യനിലേക്കുള്ള മടക്കം അനിവാര്യമാകുന്നതിന്റെ തെളിവുകൾ

  • മലയാളം

    PDF

    ഈമാൻ (വിശ്വാസ) കാര്യങ്ങളെ സംബന്ധിച്ച സംക്ഷിപ്തമായി വിവരണത്തോടൊപ്പം ശുദ്ധി , നമസ്കാരം , സകാത്‌ ,നോമ്പ്‌,ഹജ്ജ്‌, എന്നീ കാര്യങ്ങളുമായി ബന്ധപ്പെട്ട വിധികൾ അറിയാത്ത ആവശ്യകാർക്ക്‌ വ്യക്തവും സരളവുമായി ഇസ്ലാം കാര്യങ്ങൾ സംക്ഷിപ്തമായി വിവരിക്കുന്ന പുസ്തകം.

  • മലയാളം

    PDF

    തിന്മകളൊഴിഞ്ഞ് നന്മകള്‍ പൂക്കുന്ന ജീവിത സാഹചര്യം സൃഷ്ടിച്ച് മനുഷ്യരെ സ്വര്ഗത്തിലേക്കടുപ്പിക്കുകയാണ് നോമ്പ് ചെയ്യുന്നത്. മനശുദ്ധീകരണവും പരലോകമോക്ഷവുമാകുന്ന വ്രതലകഷ്യങ്ങള്‍ സാക്ഷാത്കരിക്കപ്പെടണമെങ്കില്‍, അനുഷ്ടാനം പൂര്ണ്ണമായും പ്രവാചക ചര്യയിലധിഷ്ഠിതമാവണം.നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയുടെ നോമ്പിന്റെ വിശദാംശങ്ങള്‍ ഹദീസുകളുടെ വെളിച്ചത്തില്‍ സൂക്ഷ്മമായി അപഗ്രഥിക്കുന്ന പഠനം.

  • മലയാളം

    PDF

    സമീപ കാലത്ത് ക്രിസ്തു മിഷനറിമാർ തങ്ങളുടെ ഊന്നലുകളിൽ വരുത്തിയ അഴിച്ചുപണിയുടെ മര്മ്മം തിരിച്ച റിഞ്ഞ് ക്രൈസ്തവ സമൂഹത്തിന്റെ തന്നെ ഭാഷയിൽ ആധുനിക ക്രിസ്തു മതം ക്രിസ്തുവിന്റെ മതമല്ലെന്നും പ്രത്യുത പൗലോസ് നിര്മിച്ചെടുത്ത ക്രിസ്തുവിരുദ്ധമായ ആശയങ്ങളുടെ ലോകമാണെന്നും തെളിയിക്കുന്ന ഇസ്ലാം ക്രൈസ്തവ സംവാദം. ക്രിസ്തു മത പ്രബോധകർ മുഹമ്മദ്‌ നബി ()ക്കെതിരെ ഉന്നയിച്ചു കൊണ്ടിരിക്കുന്ന ആരോപണങ്ങൾ ബൈബിളിന്റെ വെളിച്ചത്തിൽ പരിശോധിച്ചാൽ പോലും തീര്ത്തും അടിസ്ഥാന രഹിതമാണ് എന്നതിനും ഗ്രന്ഥകാരാൻ വേണ്ടത്ര തെളിവുകൾ നിരത്തുന്ന പഠനം.

  • മലയാളം

    PDF

    മുഹമ്മദ് നബി(സ്വ)യുടെ കുടുംബവും തിരുമേനിയുടെ സ്വാഹാബികളും തമ്മിലുണ്ടായിരുന്നു ഊഷ്മളമായ സ്‌നേഹബന്ധങ്ങളും സൗഹൃദവും രേഖകള്‍ കൊണ്ട് വ്യക്തമാക്കുന്ന ശക്തമായ കൃതിയാണ് ഇത്. പ്രസ്തുത വിഷയത്തില്‍ പഠനാര്ഹണമായ ഇരുപത് കുറിപ്പുകളാണ് ഇതില്‍ ഉള്ളടങ്ങിയിരിക്കുന്നത്. പ്രവാചക കുടുംബവുമായി ബന്ധപ്പെ’ അഞ്ചോ ആറോ തലമുറകളിലേക്ക് നീളുന്ന അമ്പതിലധികം വിവാഹബന്ധങ്ങളും ഈ ഗ്രന്ഥത്തില്‍ പരിശോധിക്കപ്പെടുന്നുണ്ട്. വായനക്കാരന്ന് ഏറെ സഹായകമാകും വിധം വംശാവലിയുടെ ലളിതമായ ചാര്ട്ടു കളും ഇതില്‍ ഉള്ക്കൊയള്ളിച്ചിട്ടുണ്ട്.

  • മലയാളം

    PDF

    സാധാരണക്കാര്ക്ക് അല്ലാഹുവിനെ കൃത്യമായി മന സിലാക്കുവാന്‍ വേണ്ടി വളരെ ലളിതമായ രൂപത്തില്‍ ഖുര്‍ ആനിലും, സ്വഹീഹായ ഹദീഥുകളിലും വന്നിട്ടുള്ള അല്ലാ ഹുവിന്റെ ഭംഗിയായ നാമങ്ങളും അതിന്റെ ആശയവും,ചെ റിയ വിശദീകരണവുമാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. അസ്മാഉല്‍ ഹുസ്നയില്‍ വിശ്വസിക്കേണ്ട രൂപം, അസ്മാഉല്‍ ഹുസ്നയില്‍ വിശ്വസിക്കേണ്ടതിന്റെ പ്രാധാന്യം , അസ്മാഉല്‍ ഹുസ്നയുടെ ശ്രേഷ്ടതകള്‍ മുതലായവ വിവരിക്കുന്നു.

  • മലയാളം

    PDF

    പ്രവാചക സുന്നത്തിന്റെ പ്രധാന്യവും, ഇസ്ലാമിക ശരീഅത്തില്‍ അതിനുള്ള സ്ഥാനവും വിവരിക്കുന്നു. ഖുര്‍ആന്‍ മാത്രം മതി, സുന്നത്ത് വേണ്ട എന്ന് പറയുന്നവര്‍ക്ക് വ്യക്തമായ മറുപടി നല്‍കുന്നു. ഇമാം ബയ്ഹകി ഉദ്ധരിക്കുന്ന പ്രമാണബദ്ധമായ തെളിവുകള്‍ നിരത്തി സുന്നത്ത് സ്വീകരിക്കണം എന്ന് വിശദമാക്കുന്ന ഈ ഗ്രന്ഥത്തില്‍ അല്ലാഹുവിനെയും അവന്റെ റസൂലിനെയും അനുസരിക്കുന്നതിന്റെയും ഖുര്‍ആനും സുന്നത്തും മനസ്സിലാ ക്കാന്‍ മന്ഹാജു സ്സലഫു പിന്തുടരേണ്ടതിന്റെ അനിവാര്യതയെയും വിശദമാക്കുന്നു.

  • മലയാളം

    PDF

    ആരാണ്‌ മനുഷ്യന്‍, അവന്റെ സൃഷ്ടിപ്പ്‌ എങ്ങിനെ, ഖുര്‍ആന്‍ മനുഷ്യനെ വിശദീകരിക്കുന്നത്‌ ഏതു വിധത്തില്‍ ? ശാസ്ത്രം മനുഷ്യനെ എങ്ങിനെ വിശദീകരിക്കുന്നു. മനുഷ്യന്റെ ധര്‍മ്മവും അവന്റെ വിമോചനവും എങ്ങിനെ ? തുടങ്ങിയ ചോദ്യങ്ങള്‍ക്ക്‌ വിശദവും സംതൃപ്തവുമായ മറുപടിയാണ്‌ ഈ കൃതിയിലെ പ്രതിപാദ്യ വിഷയം. ഈ കൃതി ഗഹനമായ പഠനത്തിന്‌ അവസരമേകുമെന്നതില്‍ സംശയമില്ല.

  • മലയാളം

    PDF

    മനുഷ്യന്റെ കഠിന ശത്രുവാണ് പിശാച്‌. ദൈവ ദാസന്മാരെ പിശാച്‌ സ്വീകരിക്കുന്ന തന്ത്രങ്ങളും അടവുകളും അതിനവന്‍ ഉപയോഗിക്കുന്ന ചില ശൈലികളും അതോടൊപ്പം പൈശാചിക തന്ത്രങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ ആവശ്യമായ 21 ദൈവീക മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഖുര്‍ ആനിന്റെയും നബിചര്യയുടെയും അടിസ്ഥാനത്തില്‍ ഇതില്‍ വിശദീകരിച്ചിരിക്കുന്നു.