വൈജ്ഞാനിക തരം തിരിവ്

  • മലയാളം

    PDF

    ആരോട്‌പ്രാര്ത്ഥിക്കണം? പ്രാര്ത്ഥമനയുടെ മര്യാദകള്‍, നിബന്ധനകള്‍, പ്രാര്ത്ഥവനക്ക്‌ ഉത്തരം ലഭിക്കുന്ന സന്ദര്ഭങ്ങള്‍, സമയങ്ങള്‍, സ്ഥലങ്ങള്‍, വിഭാഗങ്ങള്‍, ഖുര്ആനിലെയും പ്രവാചകന്മാരുടെയും ഹദീസിലെയും പ്രധാന പ്രാര്ത്ഥനകള്‍.

  • മലയാളം

    PDF

    പ്രപഞ്ച സ്രഷ്ടാവിനെ സംബന്ധിച്ച വിശ്വാസങ്ങളും വീക്ഷണങ്ങളും മനുഷ്യര്‍ക്കിടയില്‍ വിഭിന്നമാണ്‌. വിശുദ്ധ ഖുര്‍ആനാണ്‌ യഥാര്‍ത്ഥ ദൈവത്തെ പരിചയപ്പെടുത്തുന്നത്‌. കേവലം ഒരു ശക്തിയോ, നിര്‍ഗുണ പരമാത്മാവോ, സന്താനങ്ങളുള്ള പിതാവോ അല്ല മനുഷ്യന്‍ വിശ്വസിക്കുകയും ആരാധിക്കുകയും ചെയ്യേണ്ട സ്രഷ്ടാവ്‌. പ്രപഞ്ചാതീതനും, നിയന്താവും, സാക്ഷാല്‍ ആര്യധ്യനുമാണ്‌ അല്ലാഹു. ആസ്തികന്നും നാസ്തികന്നും ബഹുദൈവാരാധകന്നും അല്ലാഹുവിനെ സംബന്ധിച്ചുള്ള കൃത്യവും പ്രാമാണികവുമായ ധാരണകള്‍ നല്‍കുന്ന കനപ്പെട്ട കൃതിയാണ്‌ നിങ്ങള്‍ വായിക്കാനിരിക്കുന്നത്‌. മധ്യസ്ഥന്മാരില്ലാതെത്തന്നെ സൃഷ്ടികള്‍ക്കു മുഴുവന്‍ ആശ്രയിക്കാനാകുന്ന അല്ലാഹുവിനെ ഇസ്ലാമില്‍ നിങ്ങള്‍ക്കു കണ്ടെത്താനാകും എന്ന് ഈ കൃതി നിങ്ങളെ ബോധ്യപ്പെടുത്തുമെന്നതില്‍ സംശയമില്ല.

  • മലയാളം

    PDF

    മുസ്ലിംകളിലെ ചിലരെങ്കിലും അമുസ്ലിം ആഘോഷങ്ങളില്‍ പങ്കാളികളാകുന്നതും, സ്വയം ആഘോഷിക്കുന്നതും കണ്ടുവരുന്നുണ്ട്‌. അന്യമതസ്ഥരുടെ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതു സംബന്ധിച്ച ഇസ്ലാമിന്റെ കാഴ്ചപ്പാട്‌ മനസ്സിലാക്കാത്തതു കൊണ്ട്‌ സംഭവിക്കുന്ന അബദ്ധമാണിത്‌. മുസ്ലിംകള്‍ ഒരു കാരണവശാലും ചെയ്യാന്‍ പാടില്ലാത്ത സംഗതിയാണത്‌. ഖുര്‍ആനില്‍ നിന്നും പ്രവാചക വചനങ്ങളില്‍ നിന്നും സമൃദ്ധമായി രേഖകളുദ്ധരിച്ച്‌ കൊണ്ടുള്ള ഈ കൃതി, പ്രസ്തുത വിഷയത്തില്‍ നമുക്ക്‌ ഉള്‍കാഴ്ച നല്‍കും എന്നതില്‍ സംശയമില്ല.

  • മലയാളം

    PDF

    പുതിയ നിയമത്തില്‍ വന്ന യേശുവിന്റെ വ്യക്തിത്വം ഖുര്‍ ആനിന്റെ വെളിച്ചത്തില്‍ പരിശോധിക്കുകയാണ്‌ ഈ പുസ്തകത്തിലൂടെ

  • മലയാളം

    PDF

    അംഗശുദ്ധി, നമസ്കാരം എന്നീ വിഷയങ്ങളില്‍ ശൈഖ് മുഹമ്മദ്‌ സ്വാലിഹ് അല്‍ ഉതൈമീന്‍, ശൈഖ് സ്വാലിഹ് അല്‍ ഫൌസാന്‍ എന്നീ പ്രഗല്‍ഭ പണ്ഡിതരുടെ രചനകളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ പുസ്തകം. വുദുവിന്റെ ശര്ത്വ്, ഫര്ദ്‌, സുന്നത്തുകള്‍, ദുര്‍ബലമാവുന്ന കാര്യങ്ങള്‍, രൂപം, നമസ്കാരത്തിന്റെ രൂപം, റുക്നുകള്‍, വാജിബുകള്‍, സുന്നത്തുകള്‍, എന്നിവ വിശദീകരിക്കുന്നു.

  • മലയാളം

    PDF

    ശുദ്ധി വിശ്വാസത്തിന്റെ ഭാഗമാണ്. ശുദ്ധീകരണത്തെ കുറിച്ച് ഒരു വിശ്വാസി നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെ കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന കൃതി. ശുദ്ധീകരണത്തെ കുറിച്ച് കര്‍മശാസ്ത്ര പുസ്തകങ്ങളില്‍ ചിതറിക്കിടന്നിരുന്ന സുപ്രധാന രേഖകള്‍ കോര്‍ത്തിണക്കി കൊണ്ടുള്ള പ്രതിപാദന ശൈലി. സാധാരണക്കാര്‍ക്ക് സുഗ്രാഹ്യമാവുന്ന തരത്തില്‍ ലളിതമായ ശൈലിയില്‍ വിശദീകരിക്കുന്നു.

  • മലയാളം

    PDF

    മനുഷ്യ ജീവിതത്തിലെ വ്യത്യസ്ത വേളകളില്‍ പാലിക്കേണ്ട മര്യാദകളെ കുറിച്ച് സവിസ്തരം പ്രതിപാദിക്കുന്ന പുസ്തകം. ഉറക്കമുണരുന്നത് മുതല്‍ ഉറങ്ങുന്നത് വരെയുള്ള സമയങ്ങളില്‍ ഒരു വിശ്വാസി സൂക്ഷിച്ചു പോരേണ്ടുന്ന കാര്യങ്ങള്‍ വിശദമായി പ്രതിപാദിക്കുന്നു.

  • മലയാളം

    PDF

    കഅബാലയത്തില്‍ ചെന്ന്‌ ഹജ്ജിനും ഉംറക്കും ഉദ്ദ്യേശിക്കുന്ന ഏതൊരാളും പ്രസ്തുത ആരാധനാ കര്മ്മങ്ങളിലെ പ്രവാചക സുന്നത്ത്‌ പ്രാധാന്യത്തോടെ പഠിച്ചിരിക്കേണ്ടതാണ്‌. ഈ കൃതി ഹജ്ജിനെ സംബന്ധിച്ചും ഉംറയെ സംബന്ധിച്ചും കൃത്യമായ അവബോധം നല്കു്ന്ന ഒന്നാണ്‌. ഈ ഗ്രന്ഥം നിങ്ങള്ക്കൊരു ഗൈഡായി വര്ത്തിക്കും എന്ന കാര്യത്തില്‍ സംശയമില്ല.

  • മലയാളം

    PDF

    വിശുദ്ധ ആരാധനാ കര്മ്മങ്ങളായ ഹജ്ജ് ഉംറ എന്നിവയെ സംബന്ധിച്ചും മസ്ജിദുന്നബവി സന്ദര്ശന നിയമങ്ങളെ സംബന്ധിച്ചും കൃത്യമായും സരളമായും വിശദീകരിക്കുന്ന ലഘു കൃതിയാണ് ഇത്. യാത്രാ മര്യാദകള് മുതല്, ഹജ്ജ്, ഉംറ കര്മ്മങ്ങളിലെ നിബന്ധനകളും നിയമങ്ങളും വരെ ഇതില് വിശദീകരിക്കപ്പെടുന്നുണ്ട്. പ്രവാചകന്റെ സുന്നത്തനുസരിച്ച് പ്രസ്തുത ആരാധനകള് നിര് വഹിക്കാന് താത്പര്യം കാണിക്കുന്ന ഏതൊരാള്ക്കും ഈ കൃതി ഉപകാരപ്പെടുമെന്ന കാര്യത്തില് സംശയമില്ല.

  • മലയാളം

    PDF

    സൌഭാഗ്യം സകലരുടേയും മോഹമാണ്. ഓരോരുത്തര്ക്കും സൌഭാഗ്യത്തെ സംബന്ധിച്ച ധാരണകളും വ്യത്യസ്തമാണ്. അതിനെ പ്രാപിക്കാനെന്നോണം മനുഷ്യന് പല വഴികളും തേടാറുമുണ്ട്. ഈ ലഘു ഗ്രന്ഥം യഥാര്ഥ സൌഭാഗ്യത്തെയും, അതിനെ പ്രാപിക്കാനുള്ള ശരിയായ വഴികളേയും, പ്രമാണങ്ങളുടേയും അനുഭവങ്ങളുടേയും വെളിച്ചത്തില് വിശദീകരിക്കുകയാണ്. ലളിതമായി വിരചിതമായ ഈ കൃതി വായനക്കാരന് ഉപകാരപ്രദമായി ഭവിക്കും എന്ന കാര്യത്തില് സന്ദേഹമില്ല. ദേശീയ വൈജ്ഞാനിക മത്സരം കൂടാതെ, ഈ കൃതിയെ അടിസ്ഥാനമാക്കി ഇതിന്റെ അവസാനം ഒരു ചോദ്യാവലി നല്കിയിട്ടുണ്ട്. പ്രസ്തുത ചോദ്യങ്ങള്ക്കുള്ള ഉത്തരങ്ങള് ഈ കൃതിയില് നിന്നു തന്നെയാണ് നല്കേണ്ടത്. മത്സരത്തില് വിജയികളാകുന്നവര്ക്ക് സമ്മാനങ്ങളും നല്കുന്നതാണ്. കൂടുതല് വിവരങ്ങള്ക്ക് പുസ്തകത്തിന്റെ അവസാന പുറം വായിച്ചു നോക്കുക.

  • മലയാളം

    PDF

    വിശുദ്ധ റമദാനിലെ നോന്പ് ഇസ്ലാമിലെ റുക്നുകളില് സുപ്രധാനമായ ഒന്നാണ്. നോന്പിനെ സംബന്ധിച്ചും, അതിന്റെ വിധികള്, സുന്നത്തുകള്, ശ്രേഷ്ഠതകള് എന്നിവയെ സംബന്ധിച്ചും സാധാരണക്കാര്ക്ക് മനസ്സിലാകും വിധം വിരചിതമായ ഒന്നാണ് ഈ ക്ര്‘തി. സകാത്തുല് ഫിത്റിന്റെ മതപരമായ നിയമം, അതിന്റെ വിധികള് എന്നിവയും ഇതില് വിവരിക്കപ്പെടുന്നു.

  • മലയാളം

    PDF

    സുബ്‌ഹാനല്ലഹ്, അല്ഹംلദുലില്ലാഹ്, ലാ ഇലാഹ ഇല്ലല്ലാഹ്, അല്ലാഹു അക്ബര്‍ എന്നീ വചനങ്ങളുടെ ശ്രേഷ്ഠതയും പ്രതിഫലവും പ്രമാണങ്ങളുടെ അടിസ്ഥാനന്ത്തില്‍ വിശദീകരിക്കുന്നു.

  • മലയാളം

    PDF

    ഓരോ മുസ്ലിം സ്ത്രീപുരുഷനും നിര്‍ബന്ധമായും മനസിലാക്കിയിരിക്കേണ്ട , തന്റെ രക്ഷിതാവിനെ അറിയുക, തന്റെ ദീനിനെ അറിയുക, മുഹമ്മദ്‌ നബി സല്ലല്ലാഹു അലൈഹി വ സല്ലമ യെ അറിയുക എന്നീ ദീനിന്റെ മൂന്നു അടിസ്ഥാന കാര്യങ്ങളെ സംബന്ധിച്ച ഹൃസ്വവും ലളിതവുമായ വിശദീകരണമാണ്അബ ഈ കൃതി. മുസ്ലിമാകാനുള്ള സുപ്രധാനമായ നിബന്ധനകളും, വിശ്വാസത്തെ പ്രതികൂലമായി ബാധിക്കുന്ന സംഗതികളും ഇതില്‍ വിവരിക്കപ്പെടുന്നുണ്ട്‌. അല്ലാഹുവിനു മാത്രമര്പ്പി ക്കേണ്ട ഇബാദത്ത്‌, മനുഷ്യ കര്മ്മനങ്ങളെ മുഴുവന്‍ നഷ്ടപ്പെടുത്തുന്ന ശിര്ക്ക് തുടങ്ങിയ കാര്യങ്ങളും ഈ ലേഖനത്തില്‍ ചര്ച്ച ചെയ്യപ്പെടുന്നു‌.

  • മലയാളം

    PDF

    ഇസ്ലാം വിധികള്‍, മര്യാദകള്‍ എന്ന ഈ ഗ്രന്ഥത്തില്‍ ഖുര്ആംനിലും സുന്നത്തിലും വന്നിട്ടുള്ള മഹനീയമായ സ്വഭാവങ്ങളെപ്പറ്റിയുള്ള വിവരണമാണ്‌ ഉള്ക്കൊാണ്ടിരിക്കുന്നത്‌. ഒരു മുസ്ലിമിന്റെ എല്ലാ ആരാധനാ കര്മ്മ ങ്ങളിലും നിര്‍ ബന്ധമായും ഉണ്ടായിരിക്കേണ്ട ഇഖ്‌ ലാസ്‌, പ്രാര്ത്ഥാന എന്നിവയെപ്പറ്റിയും, അറിവിന്റെ പ്രാധാന്യം, മാതാപിതാക്കള്ക്ക് ‌ പുണ്യം ചെയ്യല്‍, സല്സ്വ്ഭാവം, മുസ്ലിംകളുടെ രക്തത്തോടുള്ള പവിത്രത, മുസ്ലിംകളോടും അയല്വാംസി കളോടും കാണിക്കേണ്ട മര്യാദകള്‍, ഭക്ഷണ മര്യാദകള്‍, സലാമിന്റെ ശ്രേഷ്ഠത തുടങ്ങിയ കാര്യങ്ങള്‍ വളരെ ലളിതമായ രീതിയില്‍ ഇതില്‍ വിശദീകരിക്കപ്പെട്ടിരിക്കുന്നു.

  • മലയാളം

    PDF

    ദീനിന്റെ അടിസ്ഥാന കാര്യങ്ങളില്‍, ഇമാം അബൂഹനീഫ, ഇമാം മാലിക്‌, ഇമാം ശാഫിഈ, ഇമാം അഹമദ്‌ (റഹിമഹുമുല്ലാഹ്‌) എന്നിവരുടെ അഖീദയെ സംബന്ധിച്ചാണ്‌ ഈ കൃതിയില്‍ ഡോ. മുഹമ്മദ്‌ അല്‍ ഖുമൈസ്‌ വിവരിക്കുന്നത്‌.അല്ലാഹുവിന്റെ സ്വിഫത്തുകളിലും, ഖുര്ആണന്‍ അല്ലാഹുവിന്റെ കലാമാണ്‌; അത്‌ സൃഷ്ടിയല്ല, ഈമാന്‍ ഹൃദയം കൊണ്ടും നാവുകൊണ്ടും സത്യപ്പെടുത്തിയിരിക്കണം തുടങ്ങിയ വിശ്വാസകാര്യങ്ങളില്‍ അവരെല്ലാവരും ഏകോപിതാഭിപ്രായക്കാരായിരുന്നു. ഈ നാലു ഇമാമുകളും ജഹ്‌മിയ്യാക്കളില്പ്പൊട്ട അഹ്‌ ലുല്‍ കലാമിന്റെ ആളുകള്ക്കെുതിരില്‍ നിലകൊണ്ടവരായിരുന്നു എന്നും ലേഖകന്‍ ഈ കൃതിയിലൂടെ സമര്ഥിെക്കുന്നു.

  • മലയാളം

    PDF

    സ്വൂഫിസത്തിന്റെ വസ്തുത, സ്വൂഫീ ഗ്രന്ഥങ്ങളിലൂടെ, സ്വൂഫികളുടെ കറാമത്തുകള്‍, ജിഹാദും സ്വൂഫികളും, ആരാണ്‌ അല്ലാഹുവിന്റെ വലിയ്യ്‌? പിശാചിന്റെ വലിയ്യുകള്‍, : ക്വസീദത്തുല്‍ ബുര്ദി, ദലാഇലുല്‍ ഖൈറാത്ത്‌ തുടങ്ങിയ വിഷയങ്ങള്‍ ഖുര്‍ ആനിന്റെയും സുന്നത്തിന്റെയും വെളിച്ച്ത്തില്‍ വിശകലന വിധേയമാക്കുന്ന പഠനം.

  • മലയാളം

    PDF

    സ്വര്ഗ്ഗ വും നരകവും എന്ന വിഷയത്തെ ആസ്പദമാക്കി ഡോ. ഉമര്‍ സുലൈമാന്‍ അല്‍-അശ്ഖര്‍ രചിച്ച പുസ്തകത്തെ അവലംബമാക്കിക്കൊണ്ട്‌ നടത്തിയ രചന. സ്വര്ഗവത്തെക്കുറിച്ച്‌ വിശുദ്ധ ഖുര്ആകനും പരിശുദ്ധ ഹദീസുകളും വിവരിക്കുന്ന കാര്യങ്ങള്‍ ഒരു സാധാരണക്കാരനു മനസ്സിലാവുന്ന രൂപത്തില്‍ വിവരിച്ചു കൊണ്ട്‌ ലളിതമായി പ്രതിപാദിക്കുന്ന കൃതി.

  • മലയാളം

    PDF

    ‘വിശ്വാസകാര്യങ്ങളിലെ സൂഫീ ചിന്താഗതികള്‍’ എന്ന ഈ പുസ്തകം, ഈമാന്‍ കാര്യങ്ങളെ സൂഫികള്‍ എങ്ങനെ നോക്കിക്കാണുന്നു എന്നതിനെ സംബന്ധിച്ച ലഘു പഠനമാണ്‌. ഇസ്ലാം പഠിപ്പിക്കുന്ന ആറ്‌ വിശ്വാസ കാര്യങ്ങളേയും സൂഫികള്‍ ഉള്ക്കൊ്ള്ളുന്നതെങ്ങിനെ, ഓരോ കാര്യങ്ങളിലും അവരുടെ നിലപാടെന്ത്‌ തുടങ്ങിയ കാര്യങ്ങള്‍ വിശദീകരിക്കുന്നതോടൊപ്പം അവരുടെ ചിന്താഗതികളിലെ അനിസ്ലാമികതകള്‍ തുറന്നു കാട്ടുകയും ചെയ്യുന്നു ഈ കൃതി.

  • മലയാളം

    PDF

    അല്ലാഹുവിന്റെ മാര്ഗ്ഗoത്തില്‍ അടുക്കുകയും സ്നേഹിക്കുകയും അവന്റെ മാര്ഗ്ഗേത്തില്‍ തന്നെ അകലുകയും ചെയ്യുകയെന്ന ഇസ്ലാമിലെ അതിപ്രധാനമായ വലാഅ, ബറാഅ എന്നീ വിഷയങ്ങള്‍ വിശകലനം ചെയ്യുന്ന അമൂല്യ കൃതി. സംസാരം, വേഷവിധാനം, ആഘോഷങ്ങളില്‍ പങ്കെടുക്കല്‍ തുടങ്ങി നിരവധി വിഷയങ്ങള്‍ ചര്ച്ചി ചെയ്യുന്നു.

  • മലയാളം

    PDF

    ദൈവീക മാര്‍ഗനിര്‍ദ്ദേശങ്ങളെ അവഗണിച്ച് ജീവിക്കുന്നവര്‍ക്ക് നാളെ മരണാനന്തര ജീവിതത്തില്‍ ലഭിക്കുന്ന നരക ശിക്ഷയെക്കുറിച്ച് ഖുര്‍ആനിന്റെയും സുന്നത്തിന്റെ അടിസ്ഥാനത്തില്‍ വിവരിക്കുന്ന കൃതിയാണിത്.