معلومات المواد باللغة العربية

നിച്ച്‌ ഓഫ്‌ ട്രൂത്ത്‌, കേരള - പുസ്തകങ്ങൾ

ഇനങ്ങളുടെ എണ്ണം: 31

  • മലയാളം

    മുസ്ലിം ലോകത്ത്‌ ഛിദ്രതയും കുഴപ്പങ്ങളുമുണ്ടാക്കിയത്‌ വഹാബികളാണെന്ന് ‌ ശത്രുക്കള്‍ പ്രചരിപ്പിക്കാറുണ്ട്‌. ഭീകരവാദത്തിന്റെയും തീവ്രവാദത്തിന്റെയും പേരിലും ഇന്ന് വഹാബിസം ക്രൂശിക്കപ്പെടാറുണ്ട്‌. എന്താണ്‌ വഹാബിസം? ആ പേരിലുള്ള ഒരു ഗ്രൂപ്പ്‌ എന്നെങ്കിലും ചരിത്രത്തില്‍ നില നിന്നിട്ടുണ്ടോ? വഹാബികളെന്ന് ആരോപിക്കപ്പെടുന്നവരുടെ ആശയാദര്‍ശങ്ങളും അഹ്ലു സുന്നത്തി വല്‍ ജമാഅത്തിന്റെ ആദര്‍ശങ്ങളും തമ്മില്‍ പൊരുത്തപ്പെടാത്ത വല്ല മേഘലകളുമുണ്ടോ? ഭീകരവാദം, തീവ്രവാദം തുടങ്ങിയവയുമായി വഹാബികളെന്ന്‌ വിളിക്കപ്പെടുന്നവര്‍ക്ക്‌ വല്ല ബന്ധവുമുണ്ടോ? ഒരു സംക്ഷിപ്ത പഠനം.

  • മലയാളം

    ഭ്രൂണാവസ്ഥ മുതല്‍ മനുഷ്യശരീരത്തിലെ ഒരോ അവയവത്തിന്‍റെ ഘടനയും വ്യവസ്ഥകളും അത്ഭുതകരമായ സംവിധാനവും വിശധമാക്കുന്നു. ഖുര്‍ആനില്‍ തദ്‌ വിശയകമായി വന്ന വചനങ്ങളുടെ അപഗ്രഥനം. മനുഷ്യ ശരീരത്തിന്‍റെ ഘടനയെയും ധര്‍മ്മങ്ങളെയും അടുത്തറിയാന്‍ ഏറ്റവും സഹായകമായ കൃതി

  • മലയാളം

    ഇസ്ലാമിന്റെ ചിഹ്നമായ താടിയെ കുറിച്ചുള്ള സമഗ്രമായ പഠനം. പ്രവാചക വചനങ്ങള്‍, പണ്ഡിതാഭിപ്രായങ്ങള് എന്നിവ നല്കിസക്കൊണ്ട് താടി ഉപേക്ഷിക്കുന്നതിന്റെ ശിക്ഷയും അതിന്റെ ഗൌരവവും വിശദമാക്കുന്നു.

  • മലയാളം

    മുസ്ലിംകളല്ലാത്തവര്ക്ക് ഇസ്ലാമിനെ പരിചയപ്പെടുത്തുന്ന ക്ര്’തി. മനുഷ്യ ജീവിതത്തിന്റെ നശ്വരത, മറണാനന്തര ജീവിതവും മതങ്ങളുമ്, പുനര്‍ ജന്മവും പരലോകവുമ്, യേശുവിന്റെ ഉപദേശം , ദൈവദൂതന്മാര്‍ , ഏകദൈവ വിശ്വാസമ്: ഹൈന്ദവ മതഗ്രന്’ഥങ്ങളില്‍ , ഏകദൈവാരാധന, ഇസ്ലാമിലെ ആരാധനകള്‍ , സാഹോദര്യത്തിന്റെ അടിത്തറ, മുതലായ കാര്യങ്ങള്‍ വിവരിക്കുന്നു.

  • മലയാളം

    ശൈഖ്‌ നാസിറുദ്ദീന്‍ അല്‍ബാനി യുടെ ’നബി സല്ലല്ലാഹുലൈഹിവസല്ലമ യുടെ നമസ്കാരത്തിന്റെ വിവരണം, തക് ’ബീര്‍ മുതല്‍ തസ്‌ ലീം വരെ നിങ്ങള്‍ നോക്കിക്കാണുന്ന രൂപത്തില്‍’ എന്ന ഗ്രന്ഥം സംക്ഷിപ്ത രൂപത്തില്‍ ക്രോഡീകരിച്ചത്‌. ’ഞാന്‍ നമസ്കരിക്കുന്നത്‌ കണ്ടത്‌ പോലെ നിങ്ങള്‍ നമസ്കരിക്കുക’ എന്ന നബിവചനം പ്രാവര്‍ത്തികമാക്കാന്‍ സഹായിക്കുന്ന ഗ്രന്ഥം

  • മലയാളം

    രചയിതാവ് : ഷമീര്‍ മദീനി

    എന്താണ്‌ ദഅ്‌വത്തെന്നും ആരാണ്‌ ദഅ്‌വത്ത്‌ ചെയ്യേണ്ടതെന്നും എങ്ങിനെയാണത്‌ നിര്‍വ്വഹിക്കേണ്ടതെന്നും പ്രമാണങ്ങളുടെ വെളിച്ചത്തില്‍ പരിശോധിക്കപ്പെടുന്നു. ദഅ്‌ വാ പ്രവര്‍ത്തനങ്ങളെ മരവിപ്പിക്കാന്‍ ശ്രമിക്കുന്നവരുടെ വാധമുഖങ്ങള്‍ക്ക്‌ പ്രമാണബദ്ധമായ മറുപടി

  • മലയാളം

    ഖുര്‍ആനിലെ പരാമര്‍ശങ്ങളെ കണ്ഠിക്കുന്നവര്‍ക്ക്‌ വസ്തു നിഷ്ടമായ മറുപടി. ഖുര്‍ആനിന്‍റെ ആധികാരികതയും അജയ്യതയും ബോധ്യപ്പെടുത്തുന്നു.

  • മലയാളം

    മനുഷ്യ നിര്‍മ്മിത ഇസങ്ങളുടെ പരാജയം വ്യക്തമാക്കുന്നതോടൊപ്പം മാനവ മോചനത്തിന്റെ ഒരേ ഒരു മാര്‍ഗം ഇസ്ലാം മാത്രമാണ്‌ എന്നും വിശധീകരിക്കുന്നു

  • മലയാളം

    വിശുദ്ധ ഖുര്‍ആനിനെതിരേ ഇതര മതസ്തരും നാസ്തികരും ഉന്നയിക്കുന്ന വിമര്‍ശനങ്ങള്‍ക്കും മുസ്ലിംകള്‍ക്കു തന്നെയും ഉണ്ടാകാന്‍ സാധ്യത ഉള്ളതുമായ സംശയങ്ങള്‍ക്കു വ്യക്തവും പ്രാമാണികവും ആയ മറുപടി. പ്രബോധകര്‍ക്ക്‌ ഒരു ഗൈഡ്‌ - ഒന്നാം ഭാഗം

  • മലയാളം

    ഇസ്ലാമിനെതിരെ വിമര്‍ശകര്‍ ഉന്നയിക്കുന്ന വിഷയങ്ങളെ കുറിച്ച് പ്രഗല്‍ഭ പണ്ഡിതന്‍ ചെറിയമുണ്ടം അബ്ദുല്‍ഹമീദ്‌ മദനിയുമായി നടത്തിയ കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തില്‍ രചിക്കപ്പെട്ട കൃതി. സൃഷ്ടാവും സൃഷ്ടികളും, ഇസ്ലാമും യുക്തിവാദവും, ഇസ്ലാമും വിമര്‍ശനങ്ങളും, ഇസ്ലാമിക പ്രബോധനം തുടങ്ങിയ വിഷയങ്ങളെ അപഗ്രഥിക്കുന്നു.

  • മലയാളം

    സെപ്റ്റംബര്‍ 11 നുശേഷം ഇസ്ലാമിനെയും മുസ്‌ലിംകളെയും തമസ്കരിക്കുവാന്‍ വേണ്ടി മീഡിയ നടത്തു പരാക്രമങ്ങള്‍ക്കു നടുവില്‍ ഇസ്ലാമി ന്റെ യഥാര്‍ത്ഥ ചിത്രം വ്യക്തമാക്കുന്നതിന്നും തെ റ്റിദ്ധാരണകള്‍ നീക്കുതിനുംവേണ്ടി അബുല്‍ ഹസന്‍ മാലിക്‌ അല്‍ അഖ്ദര്‍ ക്രോഡീകരിച്ച ഏതാനും ലേഖനങ്ങളുടെ മലയാളഭാഷാന്തരമാണിത്‌. വഹാബിസം ,സലഫിയ്യയും ഭീകരവാദവും ,സലഫിയ്യയും ജിഹാദും, ബിന്‍ലാദനെക്കുറിച്ച പണ്ഡിത പ്രസ്താവനകള്‍ , താലിബാനും സലഫിയ്യയും മുതലായവ വിശദീകരിക്കുന്നു.