സുഫ്യാന് അബ്ദുസ്സലാം - ഓഡിേയാ
ഇനങ്ങളുടെ എണ്ണം: 92
- മലയാളം പ്രഭാഷകൻ : ഹുസൈന് സലഫി പരിശോധന : സുഫ്യാന് അബ്ദുസ്സലാം
സ്രഷ്ടാവായ ദൈവത്തിന്റെ ശക്തിയും പ്രതാപവും വിവരിക്കുന്നതോടൊപ്പം അവന്റെ കേവലം സ്ര് ഷ്ടിയായ മനുഷ്യന്റെ പരിമിതികളെയും വിലയിരുത്തുന്നു
- മലയാളം പ്രഭാഷകൻ : ഹുസൈന് സലഫി പരിശോധന : സുഫ്യാന് അബ്ദുസ്സലാം
ജീവിതത്തിന്റെ വിവിധ സന്ദര്‍ഭങ്ങളിലും സാഹചര്യങ്ങളിലും ഒരു മുസ്ലിം ത’െന്റ സ്രഷ്ടാവിനോട് പ്രാര്‍ത്ഥിക്കാനും അവനെ പ്രകീര്‍ത്തിക്കാനും ഇസ്ലാം നിര്‍ദ്ദേശിച്ചവ. അര്‍ത്ഥവും ആശയവും സഹിതം.
- മലയാളം പ്രഭാഷകൻ : ഡോ: മുഹമ്മദ് അശ്റഫ് മലൈബാരി പരിശോധന : സുഫ്യാന് അബ്ദുസ്സലാം
അല്ലാഹുവേ കുറിച്ചുള്ള സല്‍വിചാരം ഹൃദയം കൊണ്ടുള്ള ആരാധനയാണ്. അതില്ലാതെ തൌഹീദും ഇമാനും പൂര്‍ത്തിയാവില്ല. അല്ലാഹുവിലുള്ള തവക്കുല്‍ ഉണ്ടാവുന്നത് ആ സല്‍വിചാരം കൊണ്ട് മാത്രമാണ്. അല്ലാഹുവേ കുറിച്ചും അവന്റെ നാമ-വിശേഷണങ്ങളെ കുറിച്ചുമുള്ള വിശ്വാസത്തിലൂടെ മാത്രമേ അത നേടിയെടുക്കാന്‍ സാധിക്കൂ.
- മലയാളം പരിശോധന : സുഫ്യാന് അബ്ദുസ്സലാം
ഐഹിക ജീവിതത്തിലെ എല്ലാ സുഖങ്ങളെയും മുറിച്ചു കളയുന്ന മരണം സത്യമാണ്. ദൈവബോധമുള്ളവന്‍ എപ്പോഴും മരണത്തെ സ്മരിച്ചു കൊണ്ടിരിക്കും. കാരണം മരണ ചിന്തയുള്ളവന് പശ്ചാതാപത്തിലെക്ക് കുതിക്കും. അവന് ഹൃദയത്തെ ആരാധനയില്‍ ഉറപ്പിക്കും. മരണവേദന എല്ലാ സൃഷ്ടികളും അനുഭവിക്കും. ആ വേദന പാപങ്ങളെ കഴുകുന്നു; പദവികള്‍ വര്‍ധിപ്പിക്കുന്നു. ഖുര്‍ആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ മരണത്തെ കുറിച്ച് പ്രതിപാദിക്കുന്ന ആകര്‍ഷകമായ പ്രഭാഷണം.
- മലയാളം പരിശോധന : സുഫ്യാന് അബ്ദുസ്സലാം
പ്രവാചകന്റെ കൂടെ ജീവിച്ച സ്വഹാബത്തില്‍ പലരുടെയും ചരിത്രം വിശദീകരിക്കുന്ന പ്രഭാഷണം. ഉമര്‍, സല്‍മാനുല്‍ ഫാരിസി, അബുദര്‍ദാഅ, അബൂ അയ്യൂബുല്‍ അന്‍സാരി തുടങ്ങിയവരുടെ ചരിത്രം. പ്രവാചകനോട് അവര്‍ കാണിച്ച സ്നേഹം, ഇസ്ലാമിക പ്രബോധന രംഗത്ത് അവര്‍ നടത്തിയ ത്യാഗങ്ങള്‍, ഈ രംഗത്ത് അവര്‍ കാണിച്ച ക്ഷമ തുടങ്ങിയ അവരുടെ വിശിഷ്ട വ്യക്തിത്വത്തെ അനാവരണം ചെയ്യുന്നു.
- മലയാളം പ്രഭാഷകൻ : മായിന്‍ കുട്ടി മേത്തര്‍ പരിശോധന : സുഫ്യാന് അബ്ദുസ്സലാം
ദുനിയാവിന്റെ നശ്വരതയും പരലോകത്തിന്റെ അനശ്വരതയും വിവരിക്കുന്നു. പരലോക വിജയത്തിന്റെ നിദാനം ദുനിയാവിലെ ജീവിതത്തിന്റെ ക്രമീകരണത്തിലൂടെയാണെന്ന് പ്രഭാഷകന്‍ വിശുദ്ധ ഖുര്‍ആനിന്റെയും പ്രവാചക വചനങ്ങളുടെയും അടിസ്ഥാനത്തില്‍ വിശദീകരിക്കുന്നു. ഒപ്പം സമകാലിക മുസ്ലിം സമൂഹത്തിന്റെ ജീര്‍ണ്ണാവസ്ഥയും വിശദമാക്കുന്നു.
- മലയാളം പ്രഭാഷകൻ : ഹുസൈന് സലഫി പരിശോധന : സുഫ്യാന് അബ്ദുസ്സലാം
മനുഷ്യര്‍ വ്യത്യസ്ത കഴിവുകള്‍ ഉള്ളവരാണ്. ആ കഴിവുകള്‍ വഴി അല്ലാഹു മനുഷ്യനെ പരീക്ഷിക്കുന്നു. കഴിവുകള്‍ അഹങ്കരിക്കനുള്ളതല്ല. അല്ലാഹുവിന്റെ തൃപ്തിക്ക് അനുസരിച്ച് അതിനെ ഉപയോഗിക്കുക. വിശുദ്ധ ഖുര്‍ആനില്‍ നിന്നും ഹദീസുകളില്‍ നിന്നും ഒട്ടനവധി സംഭവങ്ങള്‍ ഉദ്ധരിച്ച് വിശദീകരിക്കുന്നു.
- മലയാളം പ്രഭാഷകൻ : മായിന്‍ കുട്ടി മേത്തര്‍ പരിശോധന : സുഫ്യാന് അബ്ദുസ്സലാം
ഇസ്ലാമിന്റെ അജയ്യതയും അതിന്റെ മാനവികതയെ കുറിച്ചും വിശദമായി പ്രതിപാദിക്കുന്നു അജയ്യവും കാലാതിവര്‍ത്തിയുമായ ഇസ്ലാമിക വിശ്വാസത്തെ കുറിച്ച് ഓരോ മുസ്ലിമും അഭിമാനം കൊള്ളുകയും അതിനെതിരെ വരുന്ന മുഴുവന്‍ ആരോപണങ്ങളെയും പ്രമാണബദ്ധമായി നേരിടുകയും വേണം. ഇസ്ലാം ആരംഭം മുതല്‍ ഇന്ന് വരെ ശത്രുക്കളുടെ വിമര്‍ശനങ്ങളെയും ഗൂഡാലോചനകളെയും അതിജീവിച്ചു മുന്നേറി കൊണ്ടിരിക്കുന്നു.
- മലയാളം പരിശോധന : സുഫ്യാന് അബ്ദുസ്സലാം
വ്യക്തി സംസ്ക്കരണം, പ്രാര്‍ത്ഥന, കുടുംബ സംസ്കരണം, മാതാപിതാക്കളെ ആദരിക്കല്‍, കുട്ടികളുടെ ധാര്‍മ്മിക വിദ്യാഭ്യാസം, നിര്‍ബന്ധ നമസ്ക്കാരം, മദ്യം വെടിയുക, ആത്മഹത്യ, കുടുംബത്തിന് വേണ്ടി ചിലവഴിക്കല്‍, മര്യാദ പഠിപ്പിക്കുക തുടങ്ങിയ ഒരു കുടുംബത്തിനും സമൂഹത്തിനും ആവശ്യമായ ഉപദേശങ്ങള്‍.
- മലയാളം പ്രഭാഷകൻ : അബ്ദുസ്സലാം മോങ്ങം പരിശോധന : സുഫ്യാന് അബ്ദുസ്സലാം
ദുല്‍ ഹജ്ജ് മാസത്തിലെ ആദ്യത്തെ 10 ദിനങ്ങളുടെ മഹത്വത്തെ കുറിച്ചും വിശ്വാസികള്‍ ആ പവിത്രമായ ദിനങ്ങളെ എങ്ങനെ വിനിയോഗിക്കണമെന്നും പ്രമാണങ്ങള്‍ ഉദ്ധരിച്ച് കൊണ്ട് സമര്ത്ഥി ക്കുന്ന പ്രൗഡമായ പ്രഭാഷണം. ഹജ്ജുല്‍ അക്ബറിനെ കുറിച്ചുള്ള സമൂഹത്തിന്റെ തെറ്റിദ്ധാരണകള്‍ അകറ്റുന്നു.
- മലയാളം പ്രഭാഷകൻ : ഡോ: മുഹമ്മദ് അശ്റഫ് മലൈബാരി പരിശോധന : സുഫ്യാന് അബ്ദുസ്സലാം
ഉറക്കം, മരണം, സ്വപ്നം തുടങ്ങിയ വിഷയങ്ങളില്‍ വിശുദ്ധ ഖുര്‍ആനിന്റെയും പ്രവാചക വചനങ്ങളുടെയും മുന്‍കാല പണ്ഡിതന്മാരുടെ വിശദീകരനങ്ങളുടെയും അടിസ്ഥാനത്തില്‍ വിശദീകരിക്കുന്ന പ്രഭാഷണം. സ്വപ്നങ്ങളുടെ പേരില്‍ നില നില്ക്കുന്ന തെറ്റായ പ്രചാരണങ്ങളില്‍ നിന്നും അന്ധവിശ്വാസങ്ങളില്‍ നിന്നും അകന്നു നില്‍ക്കാനും സ്വപ്ന വ്യാഖ്യാനങ്ങളില്‍ വിശ്വാസികള്‍ സ്വീകരിക്കേണ്ട നിലപാടുകളും ഉറങ്ങുമ്പോള്‍ പാലിക്കേണ്ട മര്യാദകളും വിശദീകരിക്കുന്നു.
- മലയാളം പ്രഭാഷകൻ : ഹുസൈന് സലഫി പരിശോധന : സുഫ്യാന് അബ്ദുസ്സലാം
റമദാന് മനുഷ്യനെ ശുദ്ധീകരിക്കുകയാണ് ചെയ്യുന്നത്. തഖ്വയാണ് റമദാന് മനുഷ്യന് സമ്മാനിക്കുന്നത്. ജീവിതത്തിന്റെ ഓരോ സന്ദര്‍ഭങ്ങളിലും അല്ലാഹുവിനെ സൂക്ഷിക്കേണ്ടതുണ്ട്. റമദാന് അവസാനിച്ചു പെരുന്നാള്‍ ആഘോഷിക്കുന്ന സന്ദര്‍ഭത്തില്‍ പൂര്‍ണ്ണമായും പാപമുക്തനായോ എന്ന് ഓരോ മുസ്ലിമും പരിശോധിക്കേണ്ടതുണ്ട് എന്ന് പ്രഭാഷകന്‍ ഉത്ബോധിപ്പിക്കുന്നു.
- മലയാളം പ്രഭാഷകൻ : ഡോ: മുഹമ്മദ് അശ്റഫ് മലൈബാരി പരിശോധന : സുഫ്യാന് അബ്ദുസ്സലാം
ഒരു വിശ്വാസി തന്റെ ജീവിതത്തില്‍ ശ്രദ്ധിക്കേണ്ട ഒരു പാട് വിഷയങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന പ്രഭാഷണം. ലോകം ഇന്ന് സാംസ്കാരികമായി നശിച്ചു കൊണ്ടിരിക്കുമ്പോള്‍ അല്ലാഹുവിന്റെ കിതാബും പ്രവാചകന്റെ ചര്യയും അനുസരിച്ച് ജീവിതം ഭദ്രമാക്കേണ്ടതിട്നെ പ്രാധാന്യം ഊന്നിപ്പറയുന്നു.
- മലയാളം പ്രഭാഷകൻ : ഡോ: മുഹമ്മദ് അശ്റഫ് മലൈബാരി പരിശോധന : സുഫ്യാന് അബ്ദുസ്സലാം
ഐഹിക ജീവിതത്തില്‍ ഒരു വിശ്വാസി തന്റെ നാഥനെ ഭയപ്പെട്ടും അവന്റെ പ്രതിഫലം ആഗ്രഹിച്ചും കൊണ്ട് ജീവിക്കണം. ആ മാര്‍ഗ്ഗത്തില്‍ അനുഭവിക്കേണ്ട ക്ലേശങ്ങളെ കുറിച്ചും ഏറ്റെടുക്കേണ്ട ഉത്തരവാദിത്വങ്ങളെ കുറിച്ചും അവന് ബോധാവാന്‍ ആവേണ്ടതുണ്ട്. വിശ്വാസിയുടെ ജീവിത പാതയില്‍ അവന് സൂക്ഷിക്കേണ്ട നിരവധി കാര്യങ്ങള്‍ ബോധ്യപ്പെടുത്തുന്ന പ്രഭാഷണം.
- മലയാളം പ്രഭാഷകൻ : ഹുസൈന് സലഫി പരിശോധന : സുഫ്യാന് അബ്ദുസ്സലാം
റമദാന് മാസം തൌബയുടെ മാസമാണ്. മനുഷ്യര്‍ക്ക് പാപങ്ങളില്‍ നിന്നും മുക്തമാകുവാന്‍ അല്ലാഹു അനുഗ്രഹിച്ചു നല്കിയ മാസം. തൌബയുടെ വാതായനങ്ങള്‍ തുറന്നിടുന്ന റമദാനിന്റെ പവിത്രത ഉള്‍കൊള്ളാനും അതിന്റെ മഹത്വത്തെ പൂര്‍ണ്ണമായും സ്വാംശീകരിക്കാനും ഉപദേശിക്കുന്ന പ്രഭാഷണം.
- മലയാളം പരിശോധന : സുഫ്യാന് അബ്ദുസ്സലാം
സ്ത്രീകളും പുരുഷന്മാരും വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ പുലര്‍ത്തേണ്ട സാംസ്കാരികമായ മര്യാദകളും ലൈംഗിക അച്ചടക്കങ്ങളും വിശദമാക്കുന്ന പ്രഭാഷണം. വസ്ത്രധാരണ രംഗങ്ങളിലും യാത്രാ വേളകളിലും പള്ളികളിലും ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലും വിവാഹ സന്ദര്‍ഭങ്ങളിലും സ്ത്രീ പുരുഷ കൂടിച്ചേരലുകള്‍ ഉണ്ടായേക്കാവുന്ന സ്ഥലങ്ങളിലും സൂക്ഷിക്കേണ്ടുന്ന മര്യാദകളും നിയമങ്ങളും വിശദീകരിക്കുന്നു.
- മലയാളം പ്രഭാഷകൻ : അബ്ദുല്‍ ജബ്ബാര്‍ മദീനി പരിശോധന : സുഫ്യാന് അബ്ദുസ്സലാം
ഖുര്‍ ആനിലെ വിവിധ അദ്ധ്യാങ്ങളില്‍ പരാമര്ശിക്കപെടുന്ന വിവിധ കഥകളില്‍ വിശ്വാസികള്‍ക്ക് ധാരാളം ഗുണ പാഠങ്ങളടങ്ങിയിരിക്കുന്നു. ഈ പ്രഭാഷണ പരമ്പര ഈ കഥകളെ പഠന വിധേയമാക്കുന്നു.
- മലയാളം പ്രഭാഷകൻ : ഡോ: മുഹമ്മദ് അശ്റഫ് മലൈബാരി പരിശോധന : സുഫ്യാന് അബ്ദുസ്സലാം
പ്രവാചകന് മുഹമ്മദ് സ്വല്ലല്ലാഹു അലൈഹി വസല്ലമയ്ക്ക് ഷേശം ഇസ്ലാമിന്റെ നായ കരും മുഖ്യ ഭരണാധികാരികളുമായിരുന്ന നാല് ഖലീഫമാരുടെയും ചരിത്രം വിശധീകരിക്കുന്നു. ലോകമാസകലം ഇസ്ലാമിന്റെ വ്യാപനത്തിന്നു ശ്രദ്ധേയമായ സംഭാവനകള്‍ നല്കിയ അവരുടെ മാതൃകാപരമായ ജീവിതം ഇവിടെ വിശധീകരിക്കപ്പെടുന്നു.
- മലയാളം പ്രഭാഷകൻ : ഡോ: മുഹമ്മദ് അശ്റഫ് മലൈബാരി പരിശോധന : സുഫ്യാന് അബ്ദുസ്സലാം
ഹജ്ജ് കഴിഞ്ഞ ഹാജി തൗഹീദില്‍ നിന്നും വ്യതിചലിക്കാതെ ജീവിക്കേണ്ടതിന്റെ ആവശ്യകതയും മദീന സന്ദര്ശയനത്തെക്കുറിച്ചും വിവരിക്കുന്നു.
- മലയാളം പ്രഭാഷകൻ : ഡോ: മുഹമ്മദ് അശ്റഫ് മലൈബാരി പരിശോധന : സുഫ്യാന് അബ്ദുസ്സലാം
ഹജ്ജിന്റെ മര്യാദകളും കര്മ്മാളനുഷ്ടാനങ്ങളും ഹജ്ജിനു ശേഷം വിശ്വാസി ജീവിക്കേണ്ടത് എങ്ങി നെ എന്നും വിവരിക്കുന്നു