മരണം, ബര്‍സഖീജീവിതം, അന്ത്യനാള്‍,, വിചാരണ, രേഖകള്‍കൈമാറല്‍, സ്വിറാത്ത്പാലം, സ്വര്‍ഗ്ഗനരകപ്രവേശനം, സ്വര്‍ഗ്ഗീയ അനുഗ്രഹങ്ങള്‍, നരകശിക്ഷകള്‍ തുടങ്ങിയ കാര്യങ്ങള്‍ വിശദമായി ഖുര്‍ആനും തിരുനബിയുടെ സുന്നത്തും അനുസരിച്ച് വിശദീകരിക്കുന്ന പഠനം. മരണാനന്തര ജീവിതത്തെക്കുറിച്ച് ഓരോരുത്തരും നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട കൃതി
സഊദി അറേബ്യയിലെ പ്രശസ്ത പണ്ഡിതനായിരുന്ന മുഹമ്മദ് ബ്നു സ്വാലിഹ് അല്‍ ഉസൈമീന്‍ (റ) വിശുദ്ധ റമദാനിലെ നോമ്പിന്റെ വിധി വിലക്കുകളെ സംബന്ധിച്ച് ഏതാനും ഫത് വകളാണ് ഈ ചെറിയ പുസ്തകത്തിലുള്ളത്. ’ഫതാവാ അര്‍കാനുല്‍ ഇസ്ലാം’ എന്ന ഗ്രന്ഥത്തിലെ ’അഹകാമുസ്സ്വിയാം’ എന്ന ഭാഗത്തിന്റെ വിവര്‍ത്തനമാണിത്.
ചില മുസ്ലിം സഹോദര സഹോദരിമാര്‍ ആരാധന കാര്യങ്ങളിലും ശുദ്ധീകരണ വേളകളിലും ചെയ്തു കൊണ്ടിരിക്കുന്ന അബദ്ധങ്ങള്‍ ചൂണ്ടിക്കാണിക്കുകയും അവ പ്രമാണങ്ങളുടെ പിന്തുണയില്ലാത്തതാണ് എന്ന് സവിസ്തരം വിവരിക്കുകയും ചെയ്യുന്നു.
അന്ധവിശ്വാസങ്ങള്‍ കൊണ്ടും ബഹുദൈവാരാധന കൊണ്ടും മൂടപ്പെട്ടിരുന്ന അറേബ്യന്‍ രാജ്യങ്ങളെ തൌഹീദിന്റെ വെള്ളിവെളിച്ചം കൊണ്ട് സംസ്കരിച്ചെടുത്ത മഹാനായ ഇമാം മുഹമ്മദ് ബ്നു അബ്ദുല്വഹാബിന്റെ ചരിത്രവും സന്ദേശവും വിശദമാക്കുന്ന പുസ്തകം.
ഐഹിക ലോകത്തെ സൗന്ദര്യവും വിഭവങ്ങളുമായ സന്താനങ്ങളെ വിവിധ ഘട്ടങ്ങളില്‍ ഇസ്ലാമിക നിയമങ്ങള്‍ അനുസരിച്ച് വളര്‍ത്തേണ്ടത് എങ്ങിനെ എന്ന് മക്കയിലെ വിഖ്യാത സലഫി പണ്ഡിതനായ മുഹമ്മദ് ജമീല്‍ സൈനു ഈ കൃതിയിലൂടെ വിശദീകരിക്കുന്നു.