വൈജ്ഞാനിക തരം തിരിവ്

معلومات المواد باللغة العربية

അല്ലാഹുവിലേക്ക് പ്രബോധനം ചെയ്യല്

പ്രബോധന സംബന്ധമായ കാര്യങ്ങളെ കുറിച്ചും പ്രബോധകര്ക്ക് ആവശ്യമായ ചിന്തകള്, ശൈലി, അമുസ്ലിംകളോടുള്ള പ്രബോധനം ,,,,തുടങ്ങിയ ധാരാളം കാര്യങ്ങള് വിവരിക്കുന്നു

ഇനങ്ങളുടെ എണ്ണം: 91

  • മലയാളം

    MP3

    പ്രഭാഷകൻ : ഹുസൈന്‍ സലഫി

    ആരാധനകള്‍ കേവലം ചടങ്ങുകളല്ലെന്നും ഭൗതികവും പാരത്രികവുമായ അനേകം ഗുണങ്ങള്‍ ഉണ്ടന്നും പ്രഭാഷകന്‍ സമര്ത്ഥി ക്കുന്നു. ഇബാദത്തുകളുടെ ചൈതന്യവും ജീവനും ഉള്‍ണ്ട്‌ കൊണ്ട്‌ ജീവിതത്തില്‍ മാറ്റം വരുത്താന്‍ പ്രേരിപ്പിക്കുന്ന പ്രഭാഷണം.

  • മലയാളം

    MP3

    ഇസ്ലാം ഒരു മനുഷ്യന് സ്വര്‍ഗപ്രാപ്തിക്ക് വേണ്ട വിശ്വാസങ്ങള്‍ എന്തെന്ന് പഠിപ്പിക്കുന്നു. എന്നാല്‍ പുരോഹിതന്മാര്‍ ധാരാളം അന്ധവിശ്വാസങ്ങള്‍ മതത്തില്‍ കൂട്ടിച്ചേര്‍ത്തു. മുസ്ലിം സമുദായത്തില്‍ പ്രചരിക്കപ്പെട്ട ധാരാളം അന്ധവിശ്വാസങ്ങളെ കുറിച്ച് വിശദീകരിക്കുന്നു. ഒരു മനുഷ്യന് നന്മയും ദോഷവും നിശ്ചയിക്കുന്നത് അല്ലാഹുവാണ് എന്ന വിധി വിശ്വാസത്തെ തകര്‍ത്തു കളയുന്ന തരത്തില്‍ ദോഷങ്ങളെ തടുക്കുവാന്‍ അന്ധവിശ്വാസങ്ങളിലൂടെ കുറുക്കു വഴികളെ തേടുന്നതിനെ തുറന്നു കാണിക്കുന്ന പ്രഭാഷണം.

  • മലയാളം

    MP3

    പ്രവാചകന്‍ മുഹമ്മദ്‌ നബി(സ്വ)യുടെ വിവിധ ജീവിത ഘട്ടങ്ങളെ ആസ്പദമാക്കിയീട്ടുള്ള പ്രഭാഷണ സമാഹാരം

  • മലയാളം

    MP3

    ജിഹാദ് എന്നാല്‍ എന്ത്? ഏതെല്ലാം തലങ്ങളില്‍ വിശ്വാസിക്ക് ജിഹാദ് അനിവാര്യം ? ഇസ്ലാം ചില പ്രത്യേക നിര്‍ബന്ധിത സാഹചര്യങ്ങളില്‍ മാത്രം അനുവധിനീ യമാക്കിയ ധര്‍മ്മ യുദ്ധം ജിഹാദ് എന്ന പദം കൊണ്ട്ട് വളരെയധികം തെറ്റിദ്ധരിക്കപെടുന്ന ഒരു സ്ഥിതി വിശേഷമാണ്‌ ഇസ്ലാമിന്റെ ശത്രുക്കള്‍ ആധുനിക വാര്ത്താ മാധ്യമങ്ങളിലൂടെയും പ്രസിദ്ധീകരണങ്ങളിലൂടെയും പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്. ഈ പ്രഭാഷണ പരമ്പര ജിഹാദിന്റെ സത്യാവസ്ഥയെ അനാവരണം ചെയ്യുന്നു.

  • മലയാളം

    MP3

    മതത്തെ ദൈവം മനുഷ്യണ്റ്റെ പ്രകൃതിയില്‍ നേരത്തെ നിക്ഷേപിച്ചിരിക്കുന്നു. ഭൂമിയില്‍ പിറക്കുന്ന ഓരോ കുഞ്ഞും ഏകദൈവത്വമെന്ന ശുദ്ധപ്രകൃതിയാലാണു ജനിക്കുന്നത്‌. ദൈവ നിഷേധവും മത നിഷേധവും പൈശാചിക ദുര്മവന്ത്രണങ്ങളുടെ അടിസ്ഥാനത്തിലാണു സംഭവിച്ചത്‌. മതനിഷേധത്തിണ്റ്റെ ചരിത്രം വിശദീകരിക്കുന്ന വിജ്ഞാന പ്രദമായ അവതരണം. ദൈവ നിഷേധത്തിണ്റ്റെ ആള്‍ രൂപമായിരുന്ന നം റൂദ്‌, ധിക്കാരത്തിണ്റ്റെ പ്രതിരൂപമായിരുന്ന ഫിര്‍ ഔന്‍ തുടങ്ങി ചരിത്രത്തില്‍ സ്ഥാനം പിടിച്ച മതനിഷേധികളുടെ വിശ്വാസത്തെക്കുറിച്ചു പ്രതിപാദിക്കുന്നു. മതനിരാസത്തിണ്റ്റെ സംഘടിത രൂപമായി ആധുനിക കാലഘട്ടത്തില്‍ ആവിര്ഭ്വിച്ച കമ്മ്യൂണിസവും മാര്ക്സികസവും മതത്തിനും മതവിശ്വാസത്തിനും മതവിശ്വാസികള്‍ ക്കും എതിരെ കൈക്കൊണ്ട ക്രൂരതകളുടെ ചരിത്രവും വിശദീകരിക്കുന്നു.

  • മലയാളം

    MP3

    കേവലം നാവിന്‍ തുമ്പുകളില്‍ തത്തിക്കളിക്കേണ്ട ഏതാനും വചനങ്ങളല്ല വിശ്വാസകാര്യങ്ങള്‍. മറിച്ച്‌ മനസ്സിണ്റ്റെ അഗാധ തലങ്ങളിലേക്ക്‌ ഇറങ്ങിച്ചെന്ന്‌ ശരീരത്തിണ്റ്റെ മുഴുവന്‍ അവയവങ്ങളെയും സ്വാധീനിക്കേണ്ട ജീവസ്സുറ്റ അതി സുപ്രധാനമായ കാര്യമാണ്‌ വിശ്വാസം. ഈമാനിനോടൊപ്പം അതു നിലനിര്ത്തിപപ്പോരുക എന്ന ഖുര്‍ ആന്‍ പരാമര്ശി്ച്ച ’ഇസ്തിഖാമത്തിണ്റ്റെ പ്രാധാന്യം വിശദീകരിക്കുന്ന പ്രഭാഷണം. സൂറത്തു ഫുസ്സിലത്തിലെ മുപ്പതാം വചനത്തിണ്റ്റെ അടിസ്ഥാനത്തിലുള്ള വിശദീകരണം.

  • മലയാളം

    MP3

    ധനം അല്ലാഹു നമ്മെ ഏല്പിംച്ച അമാനത്താണ്‌. അതിനെ ശുദ്ധീകരിക്കല്‍ വിശ്വാസികള്ക്ക്മ‌ നിര്ബരന്ധമാകുന്നു. സകാത്തിനു ധാരാളം മഹത്വമുണ്ട്‌. സാമൂഹികമായും വൈയക്തികമായും ധാരളം നന്മഹയുള്ക്കൊ ള്ളുന്ന ഒന്നാണ്‌ സകാത്ത്‌. സകാത്തിനെ അവഗണിക്കുന്നവര്ക്ക് ‌ ഖുര്‍ആന്‍ ശകതമായ താക്കീതു നല്കിുയതായി കാണാം. അല്ലാഹു നിര്ദ്ദേ ശിച്ച ഇനങ്ങളില്‍ നിര്ദ്ദേ ശിച്ച രൂപത്തില്‍ സകാത്ത്‌ നിര്വതഹിക്കപ്പെടേണ്ടതുണ്ട്‌. സകാത്തിണ്റ്റെ പ്രാധാന്യവും ഗൌരവവും വിളിച്ചറിയിക്കുന്ന പ്രഭാഷണം.

  • മലയാളം

    MP3

    മുഹമ്മദ്‌ നബി (സ) യെ ക്കുറിച്ച്‌ തൌറാത്ത്‌, ഇഞ്ചീല്‍, സബൂറ്‍ തുടങ്ങിയ പൂര്വ്വ വേദങ്ങളില്‍ പരാമര്ശികച്ച കാര്യങ്ങള്‍ വിശദീകരിക്കുന്നതോടൊപ്പം പ്രവാചകണ്റ്റെ അമാനുഷിക ദൃഷ്ടാന്തങ്ങളും അദ്ദേഹത്തിണ്റ്റെ വിശ്വാസ്യതയെ തെളിയിക്കുന്ന സംഭവങ്ങളും വിശദമാക്കുന്ന സമഗ്രമായ വിശദീകരണം. ഭാഗം - രണ്ട്‌ മുന്‍ കഴിഞ്ഞ പ്രവാചകന്മാളരെക്കുറിച്ച്‌ ജൂത വിഭാഗങ്ങള്‍ നടത്തിയ ആരോപണങ്ങളെക്കുറിച്ചും മുഹമ്മദ്‌ നബി (സ) യെ ക്കുറിച്ച്‌ പഴയപുസ്തകത്തില്‍ പ്രതിപാദിക്കപ്പെട്ട കാര്യങ്ങളും നബിയെ ജൂതന്മാങര്‍ നിഷേധിക്കാനുണ്ടായ കാരണങ്ങളും വിശദീകരിക്കുന്നു.

  • മലയാളം

    MP3

    5 നേരവും ജമാത്തായി പള്ളിയില് നിന്നും ജമാ അത്തായി നമസ്കരിക്കേണ്ടതിന്റെ പ്രാധാന്യത്തെയും ശ്രേഷ്ടതകളെയും വിവരിക്കുന്നു.

  • മലയാളം

    MP3

    സ്രഷ്ടാവായ ദൈവത്തിന്റെ ശക്തിയും പ്രതാപവും വിവരിക്കുന്നതോടൊപ്പം അവന്റെ കേവലം സ്ര് ഷ്ടിയായ മനുഷ്യന്റെ പരിമിതികളെയും വിലയിരുത്തുന്നു

  • മലയാളം

    MP3

    ജീവിതത്തിന്റെ വിവിധ സന്ദര്‍ഭങ്ങളിലും സാഹചര്യങ്ങളിലും ഒരു മുസ്‌ലിം ത’െ‍ന്‍റ സ്രഷ്ടാവിനോട്‌ പ്രാര്‍ത്ഥിക്കാനും അവനെ പ്രകീര്‍ത്തിക്കാനും ഇസ്‌ലാം നിര്‍ദ്ദേശിച്ചവ. അര്‍ത്ഥവും ആശയവും സഹിതം.

  • മലയാളം

    MP3

    പ്രഭാഷകൻ : ഹുസൈന്‍ സലഫി

    സകാത്ത്‌ ധനത്തെ ശുദ്ധീകരിക്കാനുള്ളതാണ്‍. ദരിദ്രന്റെ അവകാശമാണത്‌, ധനികന്റെ ഔദാര്യമല്ല. സകാത്തിന്‍ ഇസ്ലാം നല്കിീയ സ്ഥാനവും അത്‌ നല്കാെത്തവര്ക്ക് ‌ അല്ലാഹു നല്കുാന്ന ഭൗതികവും പാരത്രി കവുമായ ശിക്ഷയെ കുറിച്ചും പ്രഭാഷകന്‍ വിശദീകരിക്കുന്നു.

  • മലയാളം

    MP3

    പ്രവാചക സ്നേഹത്തിന്റെ പേരില്‍ പ്രചരിപ്പിക്കപ്പെട്ട അന്ധവിശ്വാസങ്ങള്‍

  • മലയാളം

    MP3

    ഐഹിക ജീവിതത്തിലെ എല്ലാ സുഖങ്ങളെയും മുറിച്ചു കളയുന്ന മരണം സത്യമാണ്. ദൈവബോധമുള്ളവന്‍ എപ്പോഴും മരണത്തെ സ്മരിച്ചു കൊണ്ടിരിക്കും. കാരണം മരണ ചിന്തയുള്ളവന്‍ പശ്ചാതാപത്തിലെക്ക് കുതിക്കും. അവന്‍ ഹൃദയത്തെ ആരാധനയില്‍ ഉറപ്പിക്കും. മരണവേദന എല്ലാ സൃഷ്ടികളും അനുഭവിക്കും. ആ വേദന പാപങ്ങളെ കഴുകുന്നു; പദവികള്‍ വര്‍ധിപ്പിക്കുന്നു. ഖുര്‍ആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ മരണത്തെ കുറിച്ച് പ്രതിപാദിക്കുന്ന ആകര്‍ഷകമായ പ്രഭാഷണം.

  • മലയാളം

    MP3

    മനുഷ്യര്‍ വ്യത്യസ്ത കഴിവുകള്‍ ഉള്ളവരാണ്. ആ കഴിവുകള്‍ വഴി അല്ലാഹു മനുഷ്യനെ പരീക്ഷിക്കുന്നു. കഴിവുകള്‍ അഹങ്കരിക്കനുള്ളതല്ല. അല്ലാഹുവിന്റെ തൃപ്തിക്ക് അനുസരിച്ച് അതിനെ ഉപയോഗിക്കുക. വിശുദ്ധ ഖുര്‍ആനില്‍ നിന്നും ഹദീസുകളില്‍ നിന്നും ഒട്ടനവധി സംഭവങ്ങള്‍ ഉദ്ധരിച്ച് വിശദീകരിക്കുന്നു.

  • മലയാളം

    MP3

    ഇസ്ലാമിന്റെ അജയ്യതയും അതിന്റെ മാനവികതയെ കുറിച്ചും വിശദമായി പ്രതിപാദിക്കുന്നു അജയ്യവും കാലാതിവര്‍ത്തിയുമായ ഇസ്ലാമിക വിശ്വാസത്തെ കുറിച്ച് ഓരോ മുസ്ലിമും അഭിമാനം കൊള്ളുകയും അതിനെതിരെ വരുന്ന മുഴുവന്‍ ആരോപണങ്ങളെയും പ്രമാണബദ്ധമായി നേരിടുകയും വേണം. ഇസ്ലാം ആരംഭം മുതല്‍ ഇന്ന് വരെ ശത്രുക്കളുടെ വിമര്‍ശനങ്ങളെയും ഗൂഡാലോചനകളെയും അതിജീവിച്ചു മുന്നേറി കൊണ്ടിരിക്കുന്നു.

  • മലയാളം

    MP3

    മുസ്ലിംകള്‍ അലസന്മാരായിരിക്കരുത്‌. തൊഴിലിന്റെ പ്രാധാന്യം, തൊഴില്‍ രംഗത്ത്‌ വിശ്വാസിക്കുള്ള വിധി വിലക്കുകള്‍ , ഹലാലായ സമ്പാദ്യത്തിന്റെ പ്രധാന്യം തുദങ്ങിയ കാര്യങ്ങള്‍ വ്യക്തമാക്കുന്നു.

  • മലയാളം

    MP3

    മാതാപിതാക്കളെക്കാളും ഭാര്യാ സന്താനങ്ങളെക്കാളും മറ്റാരെക്കാളും നാം ലോക സ്രഷ്ടാവും നമ്മുടെ സംരക്ഷകനുമായ അല്ലഹുവിനെ പ്രഥമമായി ഇഷ്ടപ്പെടേണ്ടതുണ്ട്‌. അതിനു വിശ്വാസിയെ പ്രേരിപ്പിക്കുന്ന പ്രൗഡമായ പ്രഭാഷണം.

  • മലയാളം

    MP3

    പ്രഭാഷകൻ : ഹുസൈന്‍ സലഫി

    ഭാവി കാര്യങ്ങള്‍ അറിയുന്നവന്‍ അല്ലാഹു മാത്രം. വിശ്വാസ രംഗത്ത്‌ മുസ്ലിം സമൂഹത്തില്‍ സംഭവിച്ച വ്യതിചലനത്തെ കുറിച്ചുള്ള ഹ്രസ്വമായ വിവരണം. കൂടാതെ സ്വലാത്തുല്‍ ഇസ്തിഖാറ(നന്മ തിരഞ്ഞെടുക്കാനുള്ള നമസ്കാരം) യെ കുറിച്ചും പ്രഭാഷകന്‍ വിശദീകരിക്കുന്നു.

  • മലയാളം

    MP3

    പ്രഭാഷകൻ : ഹുസൈന്‍ സലഫി

    വിശ്വാസി എന്നും പരീക്ഷിക്കപ്പെടും പ്രത്യേകിച്ച്‌ പ്രബൊധന രംഗത്ത്‌. പ്രബോധനം വിശ്വാസിയുടെ ബാധ്യതയാണ്‌ താനും. ഈ രംഗത്ത്‌ പതറാതെ മുന്ഗാെമികളുടെ ചരിത്രത്തില്‍ നിന്നു പാഠമുള്ക്കൊ ണ്ട്‌ കൊണ്ട്‌ പ്രബോധന രംഗത്ത്‌ സജീവമാകാന്‍ വിശ്വാസിയെ പ്രേരിപ്പിക്കുകയാണ്‍ പ്രഭാഷകന്‍.